പെൺകുട്ടികളിലൊരാൾ ആൺകുട്ടിയുമായി ബസ് സ്റ്റാൻഡിൽ എത്തി. ഇതറിഞ്ഞ മറ്റെ പെൺകുട്ടിയും സ്ഥലത്തെത്തി. ഇതോടെ രണ്ട് പെൺകുട്ടികളും തമ്മിൽ വാക്കുതർക്കമുണ്ടായി...

ഔറംഗബാദ്: ഒരു ആൺ സുഹൃത്തിന്റെ പേരിൽ നടുറോഡിൽ അടിയുണ്ടാക്കി രണ്ട് പെൺകുട്ടികൾ. മഹാരാഷ്ട്രയിലെ പൈതാൻ ജില്ലയിൽ 17 വയസ്സുള്ള രണ്ട് പെൺകുട്ടികൾ ആൺകുട്ടിയുടെ പേരിൽ പൊതുസ്ഥലത്ത് വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പൊലീസ് ബുധനാഴ്ച പറഞ്ഞു.
ബുധനാഴ്ച രാവിലെ പൈതാനിലെ തിരക്കേറിയ ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളിലൊരാൾ ആൺകുട്ടിയുമായി ബസ് സ്റ്റാൻഡിൽ എത്തി. ഇതറിഞ്ഞ മറ്റെ പെൺകുട്ടിയും സ്ഥലത്തെത്തി. ഇതോടെ രണ്ട് പെൺകുട്ടികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇരുവരും തമ്മിലുള്ള തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി. വഴക്കിനിടെ ആൺകുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളെ ഒടുവിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൗൺസിലിങ്ങ് നൽകിയതിന് ശേഷം വിട്ടയച്ചു.

ഒരു ലക്ഷം തൊട്ടില്ല; പകരം 11 കുപ്പികളെടുത്തു, ബിവറേജസിൽ മോഷണം

കോട്ടയം: മുണ്ടക്കയത്ത് ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നടന്നത് വിചിത്രമായ മോഷണം. മുണ്ടക്കയം പൈങ്ങനായിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വില്പനശാലയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിൽ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നിട്ടും ഒരു രൂപ പോലും മോഷ്ടാക്കൾ എടുത്തില്ല, എന്നാൽ എടുത്തതാകട്ടെ പതിനൊന്ന് കുപ്പി മദ്യമാണ്. 

വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അകത്തു കടന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കൾ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളിൽ ഇല്ല. അതിനാൽ മദ്യം എടുക്കുവാൻ വേണ്ടി മാത്രമാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നതെന്ന അനുമാനത്തിലാണ് പൊലീസ്. പൊലീസിനൊപ്പം, എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

Read More : പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ചു; ഭീതിജനകമായ നിമിഷം, വീഡിയോ കാണാം