Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിലേക്ക് പോകൂ; കവി മുനവർ റാണയുടെ മകളോട് വിദ്വേഷ ആഹ്വാനവുമായി ബിജെപി എംപി സതീഷ് ​ഗൗതം

എന്നാൽ ഇന്നത്തെ ഇന്ത്യയിൽ സുമയ്യയ്ക്ക് വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ പാകിസ്താനിലേക്ക് പൊക്കോളൂ എന്നായിരുന്നു സതീഷ് ​ഗൗതമിന്റെ വിദ്വേഷ വാക്കുകൾ.

go to pakistan says bjp mp satish gautham to sumayya rana
Author
Delhi, First Published Feb 10, 2020, 3:32 PM IST

ദില്ലി: പ്രമുഖ ഉറുദു കവി മുനവര്‍ റാണയുടെ മകളും സാമൂഹ്യപ്രവർത്തകയുമായ സുമയ്യ റാണയോട് വിദ്വേഷ പരാമർശവുമായി ബിജെപി എംപി സതീഷ് ​ഗൗതം. ഇന്നത്തെ ഇന്ത്യ‌യിൽ ശ്വാസംമുട്ടുന്നുണ്ട് എങ്കിൽ പാകിസ്താനിലേക്ക് പൊയ്ക്കൊള്ളൂ എന്നാണ് ബിജെപി എംപിയുടെ വിദ്വേഷ വാക്കുകൾ. അലി​ഗഡ് എംപിയാണ് സതീഷ് ​ഗൗതം. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ അലി​ഗഡിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കവേ സുമയ്യ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി എംപി രം​ഗത്ത് വന്നത്. 

വളരെ കഠിനമായ നടപടികളാണ് ഉത്തർപ്രദേശ് പൊലീസ് പൗരത്വനിയമ ഭേദ​ഗതിക്കെതിരം സമരം ചെയ്യുന്നവർക്ക് മേൽ പ്രയോ​ഗിക്കുന്നതെന്നും അത്തരം നടപടികളും മുൻകരുതലുകളും ജനങ്ങളെ വീർപ്പുമുട്ടിക്കുന്നതാണെന്നും ആയിരുന്നു സുമയ്യയുടെ വാക്കുകൾ. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ സുമയ്യയ്ക്ക് വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ പാകിസ്താനിലേക്ക് പൊക്കോളൂ എന്നായിരുന്നു സതീഷ് ​ഗൗതമിന്റെ വിദ്വേഷ വാക്കുകൾ.

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സമരം നടത്തുന്ന അലി​ഗഡ‍് മുസ്ലീം യൂണിവേഴ്സിറ്റിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സതീഷ് ​ഗൗതം താക്കീത് നൽകി. 'ഇപ്പോഴും പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന 150 വിദ്യാർത്ഥികളുണ്ട്. മറ്റുള്ളവർ ക്ലാസ്സുകളിലേക്ക് മടങ്ങിപ്പോയി. ഇവരെയല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത അധ്യയന വർഷം അവർ ക്യാംപസിലുണ്ടായിരിക്കില്ല.' ബിജെപി എംപി പറഞ്ഞു. അലി​ഗഡിലെ ഈദ്​ഗാഹ് കോംപ്ലക്സിൽ കഴിഞ്ഞ 12 ദിവസമായി പ്രതിഷേധം നടത്തുന്ന കുട്ടികളെ സന്ദർശിക്കാനാണ് സുമയ്യ റാണ പോയത്. വളരെ ശാന്തമായും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്ത്രീകൾ സമരം ചെയ്യുന്നതെന്ന് സുമയ്യ റാണ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios