ഗുവാഹത്തി: സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്‍റെ തനിനിറം വെളിച്ചം കാണിച്ച് നാട്ടുകാര്‍. പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പലരില്‍നിന്നായി  40000 രൂപവരെയുള്ള തുകകള്‍ പറ്റിച്ചയാളാണ് പിടിയിലായത്. ആസാമിലെ നാല്‍ബരി ജില്ലയില്‍ ബോര്‍ജാറിലാണ് സംഭവം. നല്‍ബരിയിലെ മസല്‍പൂരിലുള്ള ഹരികൃഷ്ണ ബര്‍മനെയാണ് നാട്ടുകാര്‍ പിടികൂടിയത്.

നാരായണ്‍ തല്‍ക്കുദാര്‍ എന്നയാളില്‍ നിന്ന്  വീട്ടിലെ പ്രേതത്തെ പിടികൂടാമെന്ന് വാഗ്ദാനം നല്‍കി 40000 രൂപ വാങ്ങി. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ക്ക് പ്രേതത്തെ പിടികൂടാന്‍ സാധിച്ചില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തത്.  നാരായണിന്‍റെ വീട്ടില്‍ പ്രേതത്തെ പിടികൂടുന്നത് കാണാനായാണ് നാട്ടുകാര്‍ തടിച്ചുകൂടിയത്. എന്നാല്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ആള്‍ദൈവമായ ഹരികൃഷ്ണയ്ക്ക് കഴിയാത്തില്ല.

ഇതോടെ നാട്ടുകാര്‍ ഇടഞ്ഞു. തുടര്‍ന്ന് വാങ്ങിയ പണം തിരികെ വാങ്ങി നല്‍കി. ഇയാള‍് പലരെയും ഇത്തരത്തില്‍  നേരത്തെയും പറ്റിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മേലില്‍ ഇത്തരം തന്ത്രവിദ്യകളുമായി ഇറങ്ങില്ലെന്ന് സത്യം ചെയ്യിച്ച ശേഷമാണ് ഹരികൃഷ്ണനെ നാട്ടുകാര്‍ വിട്ടത്.