ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ട്വീറ്റ്. നല്ല സാമ്പത്തിക സ്ഥിതി ഒരു ദിശയിലും മോദി സര്‍ക്കാര്‍ മറ്റൊരു ദിശയിലുമാണ് സഞ്ചരിക്കുന്നതെന്ന് ട്വീറ്റില്‍ പറയുന്നു.  

'സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അഭിജിത്ത് ബാനര്‍ജിക്ക് അഭിനന്ദനങ്ങള്‍. കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ അദ്ദേഹത്തിന്‍റെ സംഭവാനകളെ ഓര്‍ക്കുന്നു. ഇന്നലെ ഡോക്ടര്‍ ബാനര്‍ജിയും ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍  ഡോ. രഘുറാം രാജനും സംസാരിച്ചത് കേള്‍ക്കൂ. നല്ല  സമ്പദ്‍വ്യവസ്ഥ ഒരു ദിശയിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ മോദി സര്‍ക്കാര്‍ മറ്റൊരു ദിശയിലേക്കാണ് പോകുന്നത്'- ട്വീറ്റില്‍ പറയുന്നു. 

ഐഎന്‍എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തിന് വേണ്ടി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ട്വിറ്ററിലൂടെയാണ് പ്രതികരണം അറിയിച്ചത്. ചിദംബരം ജയിലിലായത് മുതല്‍ കുടുംബാംഗങ്ങളാണ് ചിദംബരത്തിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.