സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വർക്കല ഭാ​ഗത്തേക്കാണ് പ്രതി കാറോടിച്ച് പോയിരിക്കുന്നത്.

തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു. പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ കനി (32) എന്നയാളാണ് കാർ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ഇയാൾ യൂബർ കാർ ബുക്ക് ചെയ്ത് പെരുമാതുറ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് വെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. കാർ ഡ്രൈവർ തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ ഇറങ്ങിയ സമയം ഇയാൾ കാറുമായി മുങ്ങുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വർക്കല ഭാ​ഗത്തേക്കാണ് പ്രതി കാറോടിച്ച് പോയിരിക്കുന്നത്.