Asianet News MalayalamAsianet News Malayalam

'സ്വീകരിച്ചത് ഒരു ഷോട്ട് മാത്രം'; കൊവാക്സിന് പിന്തുണയുമായി കൊവിഡ് സ്ഥീരികരിച്ച മന്ത്രി

ഭാരത് ബയോടെക്കിന്‍റെ ആദ്യ ട്രയല്‍ വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 20നാണ് മന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വാക്സിന്‍റെ കാര്യക്ഷമതയേക്കുറിച്ച് വ്യാപക സംശയം ഉയരാന്‍ കാരണമായിരുന്നു.

got only 1st shot of coronavirus vaccine Anil Vij  supports  Covaxineven after testing positive for covid 19
Author
Ambala Cantt, First Published Dec 6, 2020, 1:16 PM IST

കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് സ്ഥിരികരിച്ച ഹരിയാന ആരോഗ്യമന്ത്രി സ്വീകരിച്ചത് വാക്സിന്‍റെ ആദ്യ ഡോസ് മാത്രം. കൊവിഡ് വാക്സിന്‍റെ ആദ്യ ഷോട്ട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഹരിയാന മന്ത്രി അനില്‍ വിജ് പ്രതികരിക്കുന്നത്. അംബാല കാന്‍റിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അനില്‍ വിജിനെ. രണ്ട് ഷോട്ട് വാക്സിനില്‍ ഒന്നുമാത്രമാണ് സ്വീകരിച്ചതെന്ന് മന്ത്രി ട്വീറ്റ് ചെയ്ത്. 

ഭാരത് ബയോടെക്കിന്‍റെ ആദ്യ ട്രയല്‍ വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 20നാണ് മന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വാക്സിന്‍റെ കാര്യക്ഷമതയേക്കുറിച്ച് വ്യാപക സംശയം ഉയരാന്‍ കാരണമായിരുന്നു. ട്രയലുകളുടെ മൂന്നാം ഘട്ടത്തിലുള്ള വാക്സിന്‍ സ്വീകരിച്ച ശേഷവും രോഗം വന്നത് ഏറെ  ചര്‍ച്ചയായിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷമേ ആന്‍റിബോഡി ഉണ്ടാവുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വാക്സിന്‍ പരീക്ഷണ സമയത്ത് വിശദമാക്കിയതായും അനില്‍ വിജ് ഞായറാഴ്ച ട്വീറ്റ് ചെയ്തു. ആശുപത്രിയില്‍ തനിക്ക് രോഗം ഭേദമാകുന്നുവെന്നും അനില്‍ വിജ് ട്വീറ്റില്‍ വിശദമാക്കുന്നു. 

സംഭവത്തേക്കുറിച്ച് ഭാരത് ബയോടെക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിശദീകരണം നല്‍കിയിരുന്നു. വാക്‌സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം മാത്രമേ ഇതിന്റെ ഫലം കാണൂ എന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. മന്ത്രി അനില് വിജ് ഒരു ഡോസ് മാത്രമാണ് എടുത്തിരിക്കുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

'ഭാരത് ബയോട്ടെക്' വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ യുഎസിലും യുകെയിലും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി 18 രാജ്യങ്ങളില്‍ 'ഭാരത് ബയോട്ടെക്' തങ്ങളുടെ മരുന്നുകളുടെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. സുരക്ഷിതത്വത്തിന് തന്നെയാണ് കൊവിഡ് വാക്‌സിന്റെ കാര്യത്തിലും ഏറ്റവും മുന്‍തൂക്കം നല്‍കുന്നതെന്നും കമ്പനി ആവര്‍ത്തിച്ചുപറയുന്നു.

Follow Us:
Download App:
  • android
  • ios