Asianet News MalayalamAsianet News Malayalam

ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു

ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത സാനിറ്റൈസറുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

Government bans export of alcohol-based hand sanitizers
Author
Delhi, First Published May 6, 2020, 11:25 PM IST

ദില്ലി: ആല്‍ക്കഹോള്‍ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുന്നതിനായാണ് കയറ്റുമതി നിരോധനം. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം ഇറക്കി. കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍  ഉപയോഗിക്കുന്നത്.  

അതേസമയം ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത സാനിറ്റൈസറുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഹിന്ദുവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് കൊറോണ പ്രതിരോധത്തിന് ആവശ്യമായ സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും അഭാവം ഉണ്ടായതിനാലാണ് നിരോധനമെന്നാണ് വിവരം. കണക്കുകള്‍ പ്രകാരം 2018-19 വര്‍ഷത്തില്‍ 485 മില്യണ്‍ ഡോളറിന്‍റെ  സാനിറ്റൈസര്‍ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് സര്‍ക്കാര്‍. കോവിഡ് 19 രോഗികളല്ലാത്തവര്‍ക്കും ചികിത്സ  ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹര്‍ഷ വര്‍ധന്‍  പറഞ്ഞു.  

Follow Us:
Download App:
  • android
  • ios