ദില്ലി: ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മ്മിക്കാന്‍ ഡിസ്റ്റിലറികള്‍ക്കും പഞ്ചസാര ഫാക്ടറികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 45 ഡിസ്റ്റിലറികള്‍ക്കും 564 പഞ്ചസാര മില്ലുകള്‍ക്കും ഇതിനുള്ള ലൈസന്‍സ് നല്‍കി.

55 ഡിസ്റ്റിലറികള്‍ക്ക് കൂടി വരും ദിവസങ്ങളില്‍ അനുമതി നല്‍കും. പരമാവധി ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. എഥനോള്‍ അല്ലെങ്കില്‍ ഇഎൻഎ അധിഷ്ഠിത സാനിറ്റൈസറുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 200 മില്ലിലിറ്ററിന് പരമാവധി 100 രൂപയാകും വില. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക