കേന്ദ്രം നിയോഗിച്ച ഗവർണറോട് മറുപടി പറയേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ ആഞ്ഞടിച്ചു

ദില്ലി : പഞ്ചാബിൽ ഗവർണർ സർക്കാർ പോര് രൂക്ഷമാകുന്നതിനിടെ ഗവർണർ ബൻവാരിലാൽ പുരോ​ഹിതിതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഭഗവന്ത് മൻ. മൂന്നര കോടി പഞ്ചാബികളോട് താൻ മറുപടി പറഞ്ഞാൽ മതിയെന്നും കേന്ദ്രം നിയോഗിച്ച ഗവർണറോട് മറുപടി പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ ആഞ്ഞടിച്ചു. സ്കൂൾ പ്രിൻസിപ്പൾമാരുടെ വിദേശ പരിശീലനത്തെ ചൊല്ലിയാണ് തർക്കം. പരിശീലന പരിപാടിയെ കുറിച്ച് ഗവർണർ വിശദീകരണം തേടിയിരുന്നു. ​വിശദീകരണം തേടിയുള്ള ​ഗവ‍ർണറുടെ കത്തിൽ പരീശിലനത്തിനുള്ള തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം ചോദ്യം ചെയ്തിരുന്നു. 

Scroll to load tweet…