അലിഗഢ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഓഫീസിനുള്ളിലിരുന്ന് മദ്യപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അലിഗഢ് ഗതാഗത വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജോലിസമയത്ത് മദ്യപിച്ചതിനെത്തുര്‍ന്ന് നടപടിയെടുത്തത്. 

ജോലി സമയത്ത് ഓഫീസിലിരുന്ന് മദ്യപിക്കുകയായിരുന്ന ഇവരില്‍ ഒരാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായും മൂന്നു പേരെ സസ്പെന്‍റ് ചെയ്തതതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവര്‍ ഓഫീസിലിരുന്ന് മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.