കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന്​ പരിശോധിക്കാനായി​ നഗരത്തിലാകമാനം എല്ലാദിവസവും ആരോഗ്യ വകുപ്പ്​ പരിശോധന നടത്താറുണ്ടെന്ന്​​ ഉദ്യോഗസ്ഥനായ വിവേക് ​​ഗാംഗ്രേഡ് പറഞ്ഞു.  

ഇൻഡോർ: കൊവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തതിനും വരന് പിഴ ചുമത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍.12 പേര്‍ക്കൊപ്പം ഒരു വാഹനത്തില്‍ വിവാഹ ചടങ്ങിന് പോവുകയായിരുന്ന ധര്‍മേന്ദ്ര നിരാലെക്കാണ് 2,100 രൂപ പിഴ ചുമത്തിയത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 1,100 രൂപയും മാസ്‌ക് ധരിക്കാത്തതിന് 1,000 രൂപയുമാണ് പിഴയിട്ടത്.

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന്​ പരിശോധിക്കാനായി​ നഗരത്തിലാകമാനം എല്ലാദിവസവും ആരോഗ്യ വകുപ്പ്​ പരിശോധന നടത്താറുണ്ടെന്ന്​​ ഉദ്യോഗസ്ഥനായ വിവേക് ​​ഗാംഗ്രേഡ് പറഞ്ഞു. 

"വിവാഹത്തിന് പ​ങ്കെടുക്കാൻ​ 12 പേരെ അനുവദിക്കുമെന്ന്​ അധികൃതർ അറിയിച്ചിരുന്നു. അവർ 12 പേർ സാമൂഹ്യ അകലം പോലും പാലിക്കാതെ വാഹനത്തിൽ അടുത്തടുത്ത്​ ഇരിക്കുകയായിരുന്നു. ആരും മാസ്​ക്​ ധരിച്ചിരുന്നില്ല. സംഭവ സ്ഥലത്ത്​ വെച്ച്​ തന്നെ ഞങ്ങൾ വര​​ന്റെ കയ്യിൽ നിന്ന്​ 2100 രൂപ പിഴ വാങ്ങിച്ചു"വിവേക് ​​ഗാംഗ്രേഡ് വ്യക്തമാക്കി.