ഉപകരണം തട്ടുമ്പോൾ വിമാനത്തിൽ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ല
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് ഉപകരണം തട്ടി ആകാശ എയർ വിമാനത്തിന് പോറൽ. വിമാനത്തിന്റെ ലാൻഡിങ് ഗിയറിന്റെ ഡോറിലാണ് പോറൽ സംഭവിച്ചത്. കെംപെഗൗഡ വിമാനത്താവളത്തിൽ പുലർച്ചെ 4.41നായിരുന്നു സംഭവം. ഗ്രൗണ്ട് പവർ യൂണിറ്റ്, ഇലക്ട്രിക്കൽ ബാഗേജ് ടഗിൽ നിന്ന് വിട്ടുമാറി വിമാനത്തിൽ തട്ടുകയായിരുന്നു. ഉപകരണം തട്ടുമ്പോൾ വിമാനത്തിൽ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആകാശ എയർ ആഭ്യന്തര അന്വേഷണം തുടങ്ങി.



