പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ ഹരീന്ദ്രനെ പിന്തുണച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്
- Home
- News
- India News
- ഉസ്താദ് പരാമർശം; 'ഹരീന്ദ്രൻ വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാൾ', പിന്തുണച്ച് കെകെ രാഗേഷ്, പ്രസംഗത്തിൽ ഊന്നൽ ശ്രദ്ധിക്കണം എന്നും വാദം
ഉസ്താദ് പരാമർശം; 'ഹരീന്ദ്രൻ വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാൾ', പിന്തുണച്ച് കെകെ രാഗേഷ്, പ്രസംഗത്തിൽ ഊന്നൽ ശ്രദ്ധിക്കണം എന്നും വാദം

സുപ്രീം കോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടിയുണ്ടാകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇതിനായി കൂടൂതൽ ഭരണഘടന ബെഞ്ചുകൾ സ്ഥാപിക്കുമെന്നും കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്നും ജസ്റ്റീസ് സൂര്യകാന്ത് അറിയിച്ചു. സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നതിനാൽ കീഴ്ക്കോടതികൾക്ക് തീരുമാനം എടുക്കാൻ കഴിയാത്തവയ്ക്കായിരിക്കും പ്രഥമ പരിഗണന.
Malayalam News Live :ഉസ്താദ് പരാമർശം; 'ഹരീന്ദ്രൻ വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാൾ', പിന്തുണച്ച് കെകെ രാഗേഷ്, പ്രസംഗത്തിൽ ഊന്നൽ ശ്രദ്ധിക്കണം എന്നും വാദം
Malayalam News Live :വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാലിന് രാജ്യത്തിന്‍റെ സല്യൂട്ട്; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഉറ്റവർ, സംസ്കാരം പൂർണ സൈനിക ബഹുമതികളോടെ
നമാംശ് സ്യാലിന്‍റെ മൃതദേഹം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്ഡയില്‍ സംസ്ക്കരിച്ചു
Malayalam News Live :നിതീഷ് കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അസദുദ്ദീൻ ഒവൈസി; 'മുസ്ലിങ്ങളടക്കം വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണം'
ബിഹാറിൽ തീവ്രവാദത്തെ വളർത്തരുതെന്നും മുസ്ലിങ്ങളടക്കം വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അസദുദ്ദീൻ ഒവൈസി. നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 5 സീറ്റ് നേടിയിരുന്നു.
Malayalam News Live :എസ്ഐആറിനെതിരായ ഹര്‍ജി; എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നതിന് തിടുക്കം കാട്ടില്ല, തീർക്കാൻ നിർബന്ധം പിടിക്കില്ല, വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷണർ
എസ്ഐആറിനെതിരായ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുന്നതിന് മുന്നേ എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കാൻ തിടുക്കം കാട്ടുന്നില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Malayalam News Live :പാലിയേക്കര ടോൾ പിരിവ്; 'ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം', സുപ്രീം കോടതിയിൽ വീണ്ടും ഹർജി
പാലിയേക്കര ടോൾ പ്ലാസ കേസിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി. ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീൽ നല്‍കിയിരിക്കുന്നത്
Malayalam News Live :പാലത്തായി കേസിൽ വർഗീയ പരാമർശവുമായി സിപിഎം നേതാവ് - 'എസ്ഡിപിഐ നിലപാടെടുത്തത് പ്രതി ഹിന്ദു ആയതിനാൽ, ഉസ്താദുമാർ പീഡിപ്പിച്ച കേസിൽ പ്രതിഷേധമില്ല'
പാലത്തായി കേസിൽ എസ്ഡിപിഐ നിലപാടെടുത്തത് പീഡിപ്പിച്ച ആൾ ഹിന്ദു ആയതുകൊണ്ടാണെന്ന് പി ഹരീന്ദ്രൻ. ഉസ്താദുമാർ പീഡിപ്പിച്ച കേസിൽ പ്രതിഷേധവുമില്ല, മുദ്രാവാക്യവും ഇല്ല. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസിൽ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി ഹരീന്ദ്രൻ പറഞ്ഞു.
Malayalam News Live :ഒരു കേസിലും തനിക്ക് സർക്കാരിൽ നിന്ന് സമ്മർദം ഉണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്; 'വിരമിക്കലിനുശേഷം ഔദ്യോഗിക പദവി വഹിക്കില്ല'
വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ബിആർ ഗവായ് പറഞ്ഞു. ചീഫ് ജസ്റ്റിസായി വിരമിക്കാനിരിക്കെയാണ് ബിആർ ഗവായുടെ പ്രതികരണം.
Malayalam News Live :ഓട്ടോറിക്ഷ റോഡിൽ എതിർവശത്ത് കയറി വന്നു; ബൈക്ക് യാത്രക്കാരൻ ഹെൽമറ്റ് ഊരി ഡ്രൈവറുടെ തലയ്ക്കടിച്ചു, കേസെടുത്തു
തർക്കത്തിനിടെ ബൈക്ക് യാത്രക്കാരൻ ഹെൽമറ്റ് ഊരി ഓട്ടോറിക്ഷ ഡ്രൈവറുടെ തലയ്ക്കടിക്കുകയായിരുന്നു. തൃശ്ശൂർ പൂച്ചുണ്ണി പാടത്താണ് സംഭവം. ഇരുവരും തമ്മിൽ നടുറോഡിൽ കയ്യാങ്കളിയുമുണ്ടായി. നാട്ടുകാർ ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്.
Malayalam News Live :'കണ്ണൂരിലേത് സിപിഎം കാടത്തം, സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു'; സിപിഎമ്മിനെതിരെ വിഡി സതീശൻ
സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സപിഎം ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപണം
Malayalam News Live :'സമസ്തയിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നു'; വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
മസ്തയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഇതാണ്. മത നവീകരണവാദികളുമായി അകലം പാലിക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്നും ഹമീദ് ഫൈസി. ഫേസ്ബുക്കിലാണ് ഹമീദ് ഫൈസിയുടെ വിമർശനം. സമസ്തയുടെ പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്.
Malayalam News Live :സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്, നാളെ എഴ് ജില്ലകളില്‍ നാളെ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Malayalam News Live :25000 രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചു; 2 സ്ത്രീകളെ അറസ്റ്റ് ചെയ്ത് ഷാഡോ പൊലീസ്, സംഭവം അന്താരാഷ്ട്ര വ്യാപാരമേളയിൽ
ദില്ലിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ മോഷണം. 25,000 രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
Malayalam News Live :പുതിയ ലേബർ കോഡുകൾക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകളും, രാജ്യവ്യാപക പ്രക്ഷോഭത്തിൽ ഭാഗമാകും
പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ
Malayalam News Live :വിമതരെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ; ലീഗിന് സീറ്റ് നൽകി, ഓഫീസ് താഴിട്ട് പൂട്ടി കോൺഗ്രസ്, വഴങ്ങാതെ വിമതരും
ഭീഷണി ഉയർത്തുന്ന വിമതരെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകൾ ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ഓഫീസ് പൂട്ടി.
Malayalam News Live :ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജി സുധാകരനെ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാൻ, അപകട വിവരങ്ങള്‍ തിരക്കി
കുളിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ ജി സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.
Malayalam News Live :സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ സിപിഎം നേതാവ് വധഭീഷണി മുഴക്കിയ സംഭവം; തള്ളിപ്പറഞ്ഞ് ജില്ലാ സെക്രട്ടറി, 'പരിശോധിച്ച് നടപടിയെടുക്കും'
സിപിഎം നേതാവിൻ്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഭീഷണി വരാൻ പാടില്ലാത്തതാണെന്ന് ഇൻ എൻ സുരേഷ് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോട് എങ്ങനെയൊക്കെയാണ് സംസാരിക്കേണ്ടതെന്നും ജാഗ്രതയോടെയും പെരുമാറേണ്ടതെന്നെതിനെ കുറിച്ചും വ്യക്തത വേണം.
Malayalam News Live :ഉമർ നബിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം, വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്നുപേർ; ചെങ്കോട്ട സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഭീകരൻ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഐ
Malayalam News Live :ടിവികെ അധ്യക്ഷൻ വിജയ് കാഞ്ചീപുരത്തെ പൊതുവേദിയിൽ; 'പോരാട്ടം യഥാർത്ഥ സാമൂഹിക നീതിക്കായി'; ഡിഎംകെയുടെ ലക്ഷ്യം കൊള്ളയെന്നും വിജയ്
കരൂർ ദുരന്തത്തിന് ശേഷം ടിവികെ അധ്യക്ഷൻ വിജയ് ആദ്യമായി കാഞ്ചീപുരത്തെ പൊതുവേദിയിൽ. കർശന നിയന്ത്രണങ്ങളോടെയാണ് യോഗം നടന്നത്. പാസുമായി എത്തിയവർക്ക് മാത്രമായിരുന്നു പ്രവേശനം.
Malayalam News Live :കുടുംബത്തിൻ്റേയും നാടിൻ്റേയും അവസാന സല്യൂട്ട്; വീരമൃത്യു വരിച്ച സൈനികൻ സുബേധാർ കെ സജീഷിൻ്റെ മൃതദേഹം സംസ്കരിച്ചു
രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സജീഷിൻ്റെ സംസ്കാരം. വെള്ളിയാഴ്ചയാണ് പൂഞ്ചിലെ പട്രോളിംഗിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് സജീഷ് വിരമൃത്യു വരിച്ചത്. 48 വയസായിരുന്നു.
Malayalam News Live :തൃശൂർ മൃഗശാലയിലെ കടുവയെ കൂട്ടിൽ ചത്തനിലയിൽ കണ്ടെത്തി; മരണം പ്രത്യേക പരിചരണം നൽകി വരുന്നതിനിടെ
മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. അതിനിടയിൽ ഇന്നലെ രാത്രിയോടെയാണ് കടുവ ചത്തത്. തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായയിൽ ഭക്ഷണം വെച്ചു കൊടുത്തു ഫീഡിങ് നടത്തുകയായിരുന്നു.