Asianet News MalayalamAsianet News Malayalam

മൂത്രക്കല്ലിന് പകരം വൃക്കം നീക്കം ചെയ്ത് രോഗി മരിച്ചു, 11.23 ലക്ഷം നഷ്ടപരിഹാരത്തിന് കോടതി ഉത്തരവ്

മൂത്രാശയത്തിലെ കല്ല് നീക്കുന്നതിന് പകരം വൃക്ക എടുത്തുമാറ്റിയ രോഗി മരിച്ച സംഭവത്തിൽ നടപടി. 

gujarat balasinor kmg general hospital kidney removed stones operation compensation
Author
Gujarat, First Published Oct 20, 2021, 1:36 PM IST

അഹമ്മദാബാദ്: മൂത്രാശയത്തിലെ കല്ല് നീക്കുന്നതിന് പകരം വൃക്ക എടുത്തുമാറ്റിയ രോഗി മരിച്ച സംഭവത്തിൽ നടപടി. സംഭവത്തിൽ 11.23ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോട് കോടതി ഉത്തരവിട്ടു. ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഗൂജറാത്തിലെ ഹി സാഗർ ജില്ലയിലെ ആശുപത്രിയലാണ് സംഭവം.

2011ലാണ് ദേവേന്ദ്രബായ റാവൽ എന്നയാൾ ചികിത്സാ പിഴവു മൂലം മരിച്ചത്. കടുത്ത പുറം വേദനയും മൂത്തമൊഴിക്കാൻ ബുദ്ധിമുട്ടുമായിട്ടാണ് ഇദ്ദേഹം കെഎംജി ജനറൽ ആശുപത്രിയിൽ റാവൽ ചികിത്സയ്ക്കെത്തിയത്.  പരിശോധനയിൽ ഇടത് വൃക്കയിൽ 14 മില്ലീമീറ്റർ വലിപ്പമുള്ള കല്ല് കണ്ടെത്തി. ഇത് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യാൻ ഡോക്ടർമാർ നിര്‍ദേശിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ ശസ്ത്രിക്രിയയിൽ പിഴവ് സംഭവിച്ചു. തുടർന്ന് കല്ലിനൊപ്പം വൃക്ക തന്നെ നീക്കം ചെയ്തു. ഇക്കാര്യം ഡോക്ടർമാർ തന്നെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വൃക്ക നീക്കിയതെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ശസ്ത്രകിയ കഴിഞ്ഞ ശേഷവും മൂത്ര തടസം അനുഭവപ്പെട്ടു. ഇതോടെ റാവലിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ മരണം സംഭവിച്ചു.

ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച മൂലമാണ് റാവലിന് മരണം സംഭവിച്ചതെന്ന് മനസിലാക്കിയ കുടുംബം ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ പരാതി നൽകുകയായിരുന്നു.ആശുപത്രിയും ഇന്‍ഷുറന്‍സ് കമ്പനിയും നഷ്ടപരിഹാരമായി 11.23 ലക്ഷം രൂപ റാവലിന്റെ ഭാര്യയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു. ആശുപത്രിയും ഇന്‍ഷൂറന്‍സ് കമ്പനിയും ചേർന്ന് നഷ്ടപരിഹാരമായി 11.23 ലക്ഷം രൂപ റാവലിന്റെ ഭാര്യയ്ക്ക് നല്‍കണമെന്ന് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios