11:30 PM (IST) Dec 08

ഗുജറാത്ത് കോൺഗ്രസിൽ സംഘടന തലത്തിൽ അഴിച്ചു പണിക്ക് സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിൽ ഗുജറാത്ത് കോൺഗ്രസിൽ സംഘടന തലത്തിൽ അഴിച്ചു പണി ഉണ്ടായേക്കും. സംസ്ഥാന ഘടകം ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ അടക്കമുള്ളവർ സ്ഥാനം ഒഴിഞ്ഞേക്കും. 

08:51 PM (IST) Dec 08

ഗുജറാത്ത് ബിജെപി @7: ആഘോഷം, ആവേശം, ഏറ്റുവാങ്ങി നേതാക്കൾ

ഗുജറാത്തിലെ ചരിത്ര വിജയം ആഘോഷമാക്കി ബി ജെ പി പ്രവർത്തകരും നേതാക്കളും. ഗുജറാത്തിലെ വിജയാഘോഷം വിവിധ സംസ്ഥാനങ്ങളിലും രാജ്യ തലസ്ഥാനത്തും വമ്പൻ ആഹ്ളാദമായി മാറിയപ്പോൾ പ്രവ‍ർത്തകരുടെ ആവേശം ഏറ്റുവാങ്ങാൻ നേതാക്കളും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിങ് തുടങ്ങി നരവധി നേതാക്കളാണ് ദില്ലി ആസ്ഥാനത്ത് പ്രവർത്തകർക്കൊപ്പം ആഹ്ളാദം പങ്കിട്ടത്. 

08:46 PM (IST) Dec 08

ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ശക്തിക്ക് മുന്നിൽ നമസ്കിരിക്കുന്നു എന്നും വ്യക്തമാക്കിയാണ് പ്രവ‍ർത്തകരെ അഭിസംബോധന ചെയ്തത്. വികസിത ഗുജറാത്തിൽ നിന്ന് വികസിത‌ രാജ്യത്തിലേക്കാണ് യാത്രയെന്ന് പറഞ്ഞ മോദി, ജീവിക്കാനും മരിക്കാനും ഇന്ത്യയെക്കാൾ നല്ല ഇടമില്ലെന്നും കൂട്ടിച്ചേർത്തു. അത്‌ കൊണ്ട് ഇന്ത്യാ ഫസ്റ്റെന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

08:38 PM (IST) Dec 08

ഹിമാചൽ പ്രദേശിൽ നാളെ നാളെ മുഖ്യമന്ത്രിയെ തീരുമാനിച്ചേക്കും

ഹിമാചൽ പ്രദേശിൽ നാളെ നാളെ മുഖ്യമന്ത്രിയെ തീരുമാനിച്ചേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഷിംലയിൽ നാളെ യോഗം ചേരും. എംഎൽഎമാരും നിരീക്ഷകരും പങ്കെടുക്കും. 

05:35 PM (IST) Dec 08

ഹിമാചലിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

ഹിമാചലിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും അഭിനന്ദനങ്ങൾ. നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി

05:35 PM (IST) Dec 08

മെയിന്‍പുരിയിൽ ഡിംപിളിന് മിന്നും വിജയം

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്‍റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മെയിന്‍പുരി ലോകസഭാ സീറ്റിൽ സമാജ്‍വാദി പാര്‍ട്ടി വിജയിച്ചു. മുലായംസിങ് യാദവിന്‍റെ മരുമകളായ ഡിംപിള്‍ യാദവ് രണ്ടരലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ വിജയം നേടിയത്.

05:34 PM (IST) Dec 08

ഹിമാചലിലെ വിജയത്തിൽ നന്ദിയറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ

 ബിജെപിയിൽ നിന്നും ഭരണം പിടിച്ചെടുത്ത ഹിമാചൽ പ്രദേശിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് കോൺഗ്രസ്. പാ‍ര്‍ട്ടിയുടെ വിജയത്തിനായി പരിശ്രമിച്ച ഓരോ പ്രവർ‍ത്തകരെയും നേതാക്കളെയും ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ അഭിനന്ദിച്ചു. പ്രവ‍ര്‍ത്തകരുടേയും നേതാക്കളുടേയും കൂട്ടായ പ്രവർത്തനമാണ് ഈ വിജയത്തിന് കാരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും വിജയത്തിന് സഹായകരമായി. സോണിയ ഗാന്ധിയുടെ അനുഗ്രഹവും, പ്രിയങ്കാ ഗാന്ധിയുടെ പ്രയത്നവും വിജയത്തിന് ഘടകങ്ങളായെന്നും ഖർഗെ കൂട്ടിച്ചേർത്തു.

05:07 PM (IST) Dec 08

കോൺഗ്രസ് എംഎൽഎമാർ റിസോർട്ടിലേക്ക്

എംഎൽഎമാരെ ചണ്ഡീഗഡിലേക്ക് മാറ്റുമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചു. എല്ലാ എംഎൽഎമാരെയും ഒരുമിച്ച് എളുപ്പം കാണാൻ സാധിക്കുമെന്നത് കൊണ്ടാണ് ചണ്ഡീഗഡിലേക്ക് പോകുന്നതെന്ന് പിസിസി അധ്യക്ഷ പ്രതിഭാ സിംഗ് 

05:06 PM (IST) Dec 08

ജയറാം താക്കൂർ രാജിവെച്ചു

ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ജയറാം താക്കൂർ രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയം ബിജെപി പരിശോധിക്കുമെന്ന് താക്കൂർ അറിയിച്ചു. ദേശീയ നേതാക്കൾ വിളിപ്പിച്ചാൽ ദില്ലിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു

03:13 PM (IST) Dec 08

ഹിമാചലിൽ തോൽവി സമ്മതിച്ചു ബിജെപി

മുഖ്യമന്ത്രി ജയറാം താക്കൂർ വൈകാതെ ഗവർണർക്ക് രാജിക്കത്ത് നൽകും

03:08 PM (IST) Dec 08

ഭരണമാറ്റത്തിന്‍റെ പതിവ് തെറ്റാതെ ഹിമാചല്‍, മോദിപ്രഭാവം മറികടന്ന് കോണ്‍ഗ്രസ് വിജയം

മോദിപ്രഭാവം മറികടന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് വന്‍ തിരിച്ചടിയേറ്റത്. 39 സീറ്റുകള്‍ കോണ്‍ഗ്രസും 26 സീറ്റുകള്‍ ബിജെപിയും നേടി. എക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ ഹിമാചല്‍ ഇത്തവണ ബിജെപിയെ തുണയ്‍ക്കുമെന്നായിരുന്നു ഫലം. 

01:14 PM (IST) Dec 08

ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യ ഭീഷണി മുഴക്കി

ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യ ഭീഷണി മുഴക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) കൃത്രിമം നടന്നു എന്നാരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഭാരത് സോളങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങാൻ ശ്രമിച്ച സോളങ്കിയെ പ്രവർത്തകർ ഇടപെട്ട് പിന്തിരിപ്പിച്ചു.

01:14 PM (IST) Dec 08

ലോകസഭ നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി.

  • ഉത്തർപ്രദേശിലെ മെയിന്‍പുരി ലോകസഭ മണ്ഡലത്തില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാർത്ഥി ഡിംപിള്‍ യാദവ് 
  • ഒന്നരലക്ഷം ലീഡുമായി മുന്നിൽ 
  •  നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലെ രാംപൂരിലും ഖതൗലിയിലും എസ്‍പി ആ‍ർഎല്‍ഡി സ്ഥാനാർത്ഥികള്‍ പതിനൊന്നായിരവും ആറായിരവും വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
  • ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കാണ് ലീഡ്.
  • ഒഡീഷയിലെ പദംപൂരില്‍ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍ . ബിജെപി സ്ഥാനാർത്ഥിയേക്കാള്‍ 21,919 വോട്ടിന്‍റെ ലീഡ് ബിജെഡി സ്ഥാനാർത്ഥിക്കുണ്ട്.
01:12 PM (IST) Dec 08

ഷിംലയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം ആരംഭിച്ചു

Scroll to load tweet…
12:52 PM (IST) Dec 08

മെയിൻപുരി ഉപതെരഞ്ഞെടുപ്പ് ഡിംപിൾ യാദവിൻ്റെ ലീഡ് ഒന്നേകാൽ ലക്ഷം കടന്നു

ലോകസഭ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന മെയിൻപുരിയിൽ Sp സ്ഥാനാർത്ഥി ഡിംപിൾ യാദവിന്റെ ലീഡ് 1,25,782

12:50 PM (IST) Dec 08

ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി, യുപിയിൽ എസ്പി സ്ഥാനാർത്ഥി വൻ ലീഡിലേക്ക്

വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. ഉത്തർപ്രദേശിലെ മെയിന്‍പുരി ലോക്സഭാ മണ്ഡലത്തില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാർത്ഥിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് വന്‍ ലീഡിലേക്ക് എത്തിയിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ 78,037 വോട്ടിന്‍റെ ലീഡ് നേടാൻ ഡിംപിള്‍ യാദവിനായി. 

12:48 PM (IST) Dec 08

ഹിമാചലിൽ ആറ് മണ്ഡലങ്ങളിൽ ലീഡ് നില അഞ്ഞൂറിൽ താഴെ

കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങളിൽ ആറ് ഇടത്ത് ലീഡ് നില അഞ്ഞൂറിൽ താഴെ 

12:06 PM (IST) Dec 08

ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസ് ലീഡ് വര്‍ധിപ്പിച്ചു

കോണ്‍ഗ്രസ് - 37

ബിജെപി - 28

മറ്റുള്ളവര്‍ - 3

11:50 AM (IST) Dec 08

ഹിമാചലില്‍ സിപിഎമ്മിന് തിരിച്ചടി

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി. സംസ്ഥാനത്ത് സിപിഎമ്മിന്‍റെ ഏക സിറ്റിങ് സീറ്റായ തിയോഗ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ രാകേഷ് സിന്‍ഹ പിന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഇവിടെ മുന്നില്‍. ഹിമാചലില്‍ കോണ്‍ഗ്രസ്-ബിജെപി പോരാട്ടം ഒപ്പത്തിനൊപ്പമാണ്. 

11:50 AM (IST) Dec 08

സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ബിജെപി

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഹിമാചൽ പ്രദേശില്‍ സ്വതന്ത്രരെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കം. ദേവേന്ദ്ര ഫഡ്നാവിസ് സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി. വോട്ടെണ്ണല്‍ നാല് മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ ഹിമാചൽ പ്രദേശില്‍ ബിജെപി 27 സീറ്റിലും കോൺഗ്രസ് 38 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.