8,22,823 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 5,51,023 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ജയിച്ചത്.

ഗാന്ധിനഗര്‍: ഗുജറാത്തിലെ പത്താം ക്ലാസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ 63 സ്കൂളുകളിലെ ഒരു വിദ്യാര്‍ത്ഥി പോലും വിജയിച്ചില്ല. ആകെ 66. 97 ശതമാനം വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ വിജയിച്ചത്. കഴിഞ്ഞ തവണ വിജയശതമാനം 67.5 ആയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ചൊവ്വാഴ്ചയായിരുന്നു പരീക്ഷയുടെ ഫലപ്രഖ്യാപനം. 8,22,823 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 5,51,023 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ജയിച്ചത്. ബോര്‍ഡ് ചെയര്‍മാന്‍ എ ജെ ഷായാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 366 സ്കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ 88.11 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഹിന്ദി മീഡിയം സ്കൂളുകളില്‍ 72.66 ആണ് വിജയശതമാനം.

അതേസമയം ഗുജറാത്തി മീഡിയം സ്കൂളുകളില്‍ 64.58 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്. സൂറത്തില്‍ 79.63 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്.