വീഡിയോ കോണ്‍ഫറന്‍സില്‍ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധവശാൽ സംഭവിച്ചതാണെന്ന് അഭിഭാഷകന്‍

അഹമ്മദാബാദ്: ബിയർ മഗ്ഗുമായി വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത അഭിഭാഷകനെതിരെയുള്ള സുവോമോട്ടോ കേസ് അവസാനിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി. മുതിർന്ന അഭിഭാഷകനായ ഭാസ്കർ തന്നയ്ക്കെതിരെയുള്ള കേസാണ് അവസാനിപ്പിച്ചത്.

ജസ്റ്റിസ് എ.എസ്. സുപേഹിയ, ജസ്റ്റിസ് ആർ.ടി. വച്ഛാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അഭിഭാഷകന്‍റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചാതായും കേസ് അവസാനിപ്പിച്ചതായും വ്യക്തമാക്കിയത്. അഭിഭാഷകന്‍റെ ഭാഗത്തുനിന്നുണ്ടായത് അബദ്ധമാണെന്നും അദ്ദേഹം ഉദ്ദേശപൂർവം കോടതിയുടെ മഹത്വം കുറയ്ക്കാൻ ശ്രമിച്ചതല്ലെന്നും കോടതി കണ്ടെത്തി.

2025 ജൂൺ 26-ന് ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിനു മുമ്പാകെ നടന്ന വീഡിയോ കോൺഫറൻസിങ്ങിനിടെയാണ് ഭാസ്കര്‍ തന്ന ബിയർ കുടിച്ചത്. അഭിഭാഷകന്‍ ബിയര്‍ കുടിക്കുന്നതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിക്കുകയും ചെയ്തിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന്, ജൂലൈ 1-ന് കോടതി സ്വമേധയാ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കുകയായിരുന്നു.

എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സില്‍ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധവശാൽ സംഭവിച്ചതാണ് ഇത്തരം ഒരു സംഭവം. എന്നും 52 വര്‍ഷത്തെ പ്രാക്ടീസുള്ള ഞാന്‍ ഇത്തരം ഒരു കാര്യം അറിഞ്ഞുകൊണ്ട് ചെയ്യില്ല. ഇതുപോലുള്ള പിഴവുകൾ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കുന്നു എന്നും ഭാസ്കര്‍ തന്ന കോടതിയെ ബോധ്യപ്പെടുത്തി.

"ഞാൻ ഉദ്ദേശപൂർവം ചെയ്തതല്ല, ഞാൻ നിരുപാധികമായി മാപ്പ് അപേക്ഷിക്കുന്നു. ഇത് 15 സെക്കൻഡ് മാത്രം നീണ്ടുനിന്ന ഒരു സാങ്കേതിക പിഴവായിരുന്നു," എന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. 52 വർഷത്തെ പ്രാക്ടീസും 1995 മുതൽ മുതിർന്ന അഭിഭാഷകന്റെ പദവിയും ഉള്ള തന്ന, കോടതിയുടെ മഹത്വവും മാന്യതയും ഉയർത്തിപ്പിടിക്കുന്നുവെന്നും, ഇത്തരമൊരു പിഴവ് ഭാവിയിൽ ആവർത്തിക്കില്ലെന്നും ഉറപ്പ് നൽകി.

YouTube video player