Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞ് അപകടം; നാല് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ ഹൽവാദിലേക്ക് പുറപ്പെട്ടു.

Gujarat salt factory wall collapse kills 12, including 4 children
Author
Rajkot, First Published May 19, 2022, 9:08 AM IST

രാജ്‌കോട്ട്:  ​ഗുജറാത്തിലെ മോർബി ജില്ലയിൽ ഉപ്പ് പാക്കേജിങ് ഫാക്ടറിയിലെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണ് 12 പേർ കൊല്ലപ്പെ‌ട്ടു. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ സാ​ഗർ സാൾട്ട് കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. ജോലിയിൽ ഏർപ്പെട്ടിരുന്ന 30 തൊഴിലാളികളുടെ മേൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മതിലിന്റെ ഒരുഭാ​ഗത്ത് സൂക്ഷിച്ച സിമന്റ് ബാ​​ഗുകളുടെ ഭാരം മൂലമാണ് മതിൽ തകർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെത്തിച്ചത്. സാഗർ സാൾട്ടിന്റെ ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.  12 അടി ഉയരവും 60-70 അടി നീളവുമുള്ള മതിലാണ് തകർന്നത്. 

വിവാഹസമ്മാനം പൊട്ടിത്തെറിച്ച സംഭവം; വധുവിന്‍റെ സഹോദരിയെ കൊല്ലാനായിരുന്നു സമ്മാനത്തിൽ ബോംബ് വെച്ചതെന്ന് പ്രതി

പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ ഹൽവാദിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ  ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം അനുവദിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു.

Follow Us:
Download App:
  • android
  • ios