Asianet News MalayalamAsianet News Malayalam

മദ്യക്കടത്തുകാരും പൊലീസും തമ്മിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

തിങ്കളാഴ്ച്ച പുലർച്ചെ 3.30നാണ് പൊലീസ് പ്രദേശത്ത് പരിശോധന നടത്തുന്നത്. പൊലീസും ക്രിമിനൽ സംഘവും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രിൻസ് സിങ് കൊല്ലപ്പെടുകയായിരുന്നു. 

Gunfight between liquor smugglers and police One person was killed fvv
Author
First Published Mar 20, 2023, 2:36 PM IST

പാട്ന: പൊലീസ് വെടിവെപ്പിൽ മദ്യക്കടത്തുകാരൻ കൊല്ലപ്പെട്ടു. ബീഹാറിലെ ദർഭംഗ, മുസാഫർപൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ ബൂത്നാഗ്ര ഗ്രാമത്തിലാണ് പൊലീസും മദ്യകടത്തുകാരും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടത്. ഇയാൾക്കെതിരെ നിലവിൽ അഞ്ച് കേസുകളുണ്ട്. 

തിങ്കളാഴ്ച്ച പുലർച്ചെ 3.30നാണ് പൊലീസ് പ്രദേശത്ത് പരിശോധന നടത്തുന്നത്. പൊലീസും ക്രിമിനൽ സംഘവും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രിൻസ് സിങ് കൊല്ലപ്പെടുകയായിരുന്നു. ഞായറാഴ്ച്ച രാത്രി ലഭിച്ച രഹസ്യ വിരത്തെ തുടർന്നാണ് പൊലീസും സംഘവും സ്ഥലത്തേക്ക് തിരിച്ചത്. ബൂത്നാ​ഗ്രയിൽ പരിശോധന നടത്തുന്നതിനിടെ സിങും സംഘവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസിനെ തോക്കുപയോ​ഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു സിങും കൂട്ടരും. അതിനിടെ പൊലീസിൽ നിന്ന് സിങ്ങിന് വെടിയേൽക്കുകയായിരുന്നു. സിങ്ങിനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങി. 

വീട്ടുജോലിക്കാരിയെ ശുചിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത, അന്വേഷണം തുടങ്ങി പൊലീസ്

സിങിന്റെ കൂട്ടാളികളായ വിശാൽ സിങ്, സോനു മിശ്ര ആലിയാസ്, രൂപേഷ് മിശ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യിൽ നിന്നും പൊലീസ് തോക്ക് കണ്ടെടുത്തു. 

അതേസമയം, വീട്ടുജോലിക്കാരിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ പാഞ്ച്കുലയിലാണ് നേപ്പാൾ സ്വദേശിനിയായ വീട്ടുജോലിക്കാരിയെ വീട്ടിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

നേപ്പാളിലെ കപിലവസ്തു സ്വദേശിയായ ചാംപയെയാണ് വ്യാഴാഴ്ച്ച ബാത്ത്റൂമിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിൽ കണ്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചാംപയുടെ കുടുംബാം​ഗങ്ങളാണ് മരണത്തിൽ ​ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. വളരെ താഴ്ന്ന രീതിയിലാണ് തന്റെ സഹോദരി തൂങ്ങി നിൽക്കുന്നതെന്ന് ചാംപെയുടെ സഹോദരൻ ​ഗം​ഗ റാം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സഹോദരിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ചാംപ കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. 

Follow Us:
Download App:
  • android
  • ios