എന്‍ 95 മാസ്‌ക്, സ്‌പെഷ്യല്‍ സ്യൂട്ട്, പോക്കറ്റ് സാനിറ്റൈസര്‍, കയ്യുറകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സുരക്ഷാ കിറ്റ്. 

ഗുവാഹത്തി: കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ കിറ്റുകള്‍ നല്‍കി ഗുവാഹത്തി പ്രസ് ക്ലബ്. അഞ്ഞൂറോളം കൊവിഡ് പ്രതിരോധ സുരക്ഷാ കിറ്റുകളാണ് ഗുവാഹത്തി പ്രസ് ക്ലബ് നഗരത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി വെള്ളിയാഴ്ച വിതരണം ചെയ്തത്.

ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകള്‍ക്ക് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. എന്‍ 95 മാസ്‌ക്, സ്‌പെഷ്യല്‍ സ്യൂട്ട്, പോക്കറ്റ് സാനിറ്റൈസര്‍, കയ്യുറകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സുരക്ഷാ കിറ്റ്. 

കൊവിഡ് ബാധിത പ്രദേശങ്ങളില്‍ പോയി ജോലി ചെയ്യേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും അതിനാലാണ് അവര്‍ക്ക് സുരക്ഷാ കിറ്റുകള്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി സഞ്ജയ് റേ പറഞ്ഞു. ഗുവാഹത്തി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സുരക്ഷാ കിറ്റുകള്‍ക്കായി സംഭാവന നല്‍കിയിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക