Asianet News MalayalamAsianet News Malayalam

'നേതൃത്വം അവഗണിക്കുന്നു ,ഒരു കാര്യവും ആലോചിക്കുന്നില്ല', പൊട്ടിത്തെറിച്ച് ഹാർദിക് പട്ടേൽ

പാട്ടിദാർ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസിൽ ഹാര്‍ദിക് പട്ടേലിന്‍റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ള ആ​ഗ്രഹം ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍​ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് രം​ഗത്തെത്തിയത്. 

Hardik Patel against congress saying he is ignored
Author
Ahmedabad, First Published Apr 14, 2022, 8:54 AM IST

അഹമ്മദാബാദ്: ഗുജറാത്ത്‌ (Gujarat) കോൺഗ്രസിൽ (Congress) പൊട്ടിത്തെറി. നേതൃത്വം അവഗണിക്കുന്നെന്ന് വ്യക്തമാക്കി വർക്കിംഗ് പ്രസിഡന്‍റ് ഹാർദിക് പട്ടേൽ (Hardik Patel) രംഗത്തെത്തി. തന്നെ മീറ്റിങ്ങുകളില്‍ വിളിക്കുന്നില്ലെന്നും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കുന്നില്ലെന്നുമാണ് ഹാർദിക് പട്ടേൽ പറയുന്നത്. പാട്ടിദാർ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസിൽ ഹാര്‍ദിക് പട്ടേലിന്‍റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ള ആ​ഗ്രഹം ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍​ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് രം​ഗത്തെത്തിയത്. 

പട്ടീദാർ നേതാവ് നരേഷ് പട്ടേലിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിലെ കാലതാമസം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഹാര്‍ദിക് ബുധനാഴ്ച വിമര്‍ശനം ഉന്നയിച്ചിരുന്നു. രണ്ടുമാസമായിട്ടും നേതൃത്വത്തിന് ഇതുവരെ തീരുമാനം എടുക്കാനായില്ലെന്നും ഹാര്‍ദിക് കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നേടാന്‍ പാട്ടിദാർ സംവരണ പ്രക്ഷോഭം കോണ്‍​ഗ്രസിനെ സഹായിച്ചിരുന്നെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. 

ഗുജറാത്തിലെ പാട്ടിദാർ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസിൽ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന്റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഗുജറാത്ത് ഹൈക്കോടതി സ്റ്റേ അനുവദിക്കേണ്ട വിഷയമായിരുന്നുവെന്നാണ് ശിക്ഷ സ്റ്റേ ചെയ്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് എസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹാർദിക് പട്ടേലിന്റെ ഹർജി പരിഗണിച്ചത്. 2015ലെ കലാപക്കേസിൽ ഹാർദിക് പട്ടേലിന് രണ്ട് വർഷം തടവുശിക്ഷ മെഹ്സാന സെഷൻസ് കോടതിയാണ് വിധിച്ചത്. 
 

Follow Us:
Download App:
  • android
  • ios