Asianet News MalayalamAsianet News Malayalam

ഇന്ധന വിലവർധന: ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച് പ്രതിഷേധവുമായി ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി

നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ ഗാ​ന്ധി​പാ​ർ​ക്ക് വ​രെ അ​നു​ഗ​മി​ച്ചു. ഗാ​ന്ധി പാ​ർ​ക്കി​ലെ​ത്തി​യ റാ​വ​ത്ത് തോ​ളി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​മാ​യി സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

Harish Rawat Pulls Autorickshaw With Rope To Protest Fuel Price Hike
Author
Dehradun, First Published Mar 7, 2021, 8:32 AM IST

ഡെ​റാ​ഡൂ​ൺ: പെട്രോളിയം ഉത്പന്നങ്ങളുടെയും, പാ​ച​ക​വാ​ത​കത്തിന്റെയും വി​ല വ​ർ​ധ​ന​വി​നെ​തി​രെ ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. ഡെ​റാ​ഡൂ​ണി​ലെ കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ​നി​ന്ന് ഗാ​ന്ധി​പാ​ർ​ക്ക് വ​രെ​യാ​ണ് ഹ​രീ​ഷ് റാ​വ​ത്ത് ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച​ത്. 

നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ ഗാ​ന്ധി​പാ​ർ​ക്ക് വ​രെ അ​നു​ഗ​മി​ച്ചു. ഗാ​ന്ധി പാ​ർ​ക്കി​ലെ​ത്തി​യ റാ​വ​ത്ത് തോ​ളി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​മാ​യി സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 250 രൂ​പ ഉ​യ​ർ​ന്ന​പ്പോ​ൾ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​നി​ന്നും മാ​ത്രം ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ മാ​ത്രം 21 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം നേ​ടി​യ​ത്. ആ ​പ​ണം എ​വി​ടെ​പ്പോ​യെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല. സ​മ്പ​ദ്‌​വ്യ​വ​സ്ഥ ത​ക​ർ​ച്ച​യി​ലാ​ണ്- റാ​വ​ത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രസം​ഗിച്ചു.

Follow Us:
Download App:
  • android
  • ios