ഉത്തരാഖണ്ഡ മുൻ മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് പാര്‍ട്ടിയുടെ ദേശീയ നേതാക്കളിൽ പ്രധാനിയാണ്

ദില്ലി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോൺഗ്രസ് അലസവും, വിരസവുമായെന്നെന്നാണ് ഹരീഷ് റാവത്തിന്റെ വിമര്‍ശനം. കോൺഗ്രസ് അലസത വെടിയണമെന്നും ഹരീഷ് റാവത്ത് ആവശ്യപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയുള്ള വിമര്‍ശനം പാര്‍ട്ടിക്കകത്തും പുറത്തും ഒരേ പോലെ ചര്‍ച്ചയാക്കപ്പെടും. 

അതേസമയം പ്രതിപക്ഷ നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വിമര്‍ശിച്ച് ഇന്ന് കോൺഗ്രസ് പത്രങ്ങളിൽ നൽകിയ പരസ്യം ശ്രദ്ധ നേടി. അഴിമതിക്കാരെ ബിജെപി വെളുപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പരസ്യത്തിലെ വിമര്‍ശനം . പ്രമുഖ ദേശീയ ദിനപത്രങ്ങളിലാണ് കോണ്‍ഗ്രസ് പരസ്യം നല്‍കിയത്. വാഷിങ്ങ് മെഷീനിലൂടെ ബിജെപിയുടെ ഷാളും ധരിച്ച പുറത്തിറങ്ങുന്ന അഴിമതിക്കാരെയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജന താത്പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നുവെന്ന പരാർമശത്തോടെയാണ് പരസ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കാനിരിക്കെ കൂടിയാണ് നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്