അവരുടെ ശ്രമങ്ങൾ പാഴായിപ്പോകാൻ സർക്കാർ ആ​ഗ്രഹിക്കുന്നില്ല. പരീക്ഷയില്ലാതെ ജയിക്കണമെന്ന് സർക്കാർ ആ​ഗ്രഹിക്കുന്നില്ലെന്നും കൻവർ പാൽ പറഞ്ഞു.

ദില്ലി: വിവിധ കോഴ്സുകളുടെ പരീക്ഷകൾ നടത്തുന്നതിന് സർവ്വകലാശാലകളെ അനുവദിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ കൊറോണ വൈറസ് ബാധയുടെ സ്ഥിതി വിലയിരുത്തുമെന്ന് ഉറപ്പ് നൽകി ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർപാൽ. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിം​ഗ് ഹൂഡ,, മുൻമന്ത്രി ​ഗീത ഭുക്കൽ, കോൺ​ഗ്രസ് എംഎൽഎമാർ എന്നിവരുടെ ആശങ്കയ്ക്ക് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രി ഇപ്രകാരം പറഞ്ഞത്. സംസ്ഥാനത്തെ ചില സർവ്വകലാശാലകൾ അടുത്ത മാസത്തേയ്ക്ക് പരീക്ഷ ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തി. വിദ്യാർത്ഥികൾക്ക് വൈറസ് ബാധയുണ്ടായാൽ ആരാണ് ഉത്തരവാദികൾ എന്നും ​ഗീതാ ഭുക്കൽ ചോദിച്ചു. ആവശ്യം വന്നാൽ പരീക്ഷകൾ പുനക്രമീകരിക്കുമെന്നും മന്ത്രി കൻവർ പാൽ കൂട്ടിച്ചേർത്തു. 

Add Asianetnews as a Preferred SourcegooglePreferred

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പരീക്ഷാ നടത്തിപ്പിൽ സർക്കാർ എല്ലാ മുൻകരുതലും സ്വീകരിക്കും. ബിരുദം നേടാൻ പതിനാല് വർഷങ്ങളായി വിദ്യാർത്ഥികൾ പരിശ്രമിക്കുകയാണ്. അവരുടെ ശ്രമങ്ങൾ പാഴായിപ്പോകാൻ സർക്കാർ ആ​ഗ്രഹിക്കുന്നില്ല. പരീക്ഷയില്ലാതെ ജയിക്കണമെന്ന് സർക്കാർ ആ​ഗ്രഹിക്കുന്നില്ലെന്നും കൻവർ പാൽ പറഞ്ഞു. അവർ ഒരു ഉദ്യോ​ഗത്തിനായി ശ്രമിക്കുമ്പോൾ അവരുടെ ബിരുദം കൊറോണ ബിരുദമായി പരി​ഗണിക്കപ്പെടുമെന്നും അതിനെന്ത് മൂല്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ അതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്യും. അതേ സമയം കൊറോണ ഡി​ഗ്രി എന്ന കൻവർപാലിന്റെ പരാമർശത്തോട് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിം​ഗ് ഹൂഡ എതിർപ്പ് പ്രകടിപ്പിച്ചു. നിങ്ങളെ കൊറോണക്കാലത്തെ മന്ത്രി എന്ന് ജനങ്ങൾ വിളിക്കുമോ എന്നായിരുന്നു ഹൂഡയുടെ മറുചോദ്യം.