സന്ദീപ് കുമാറിന്‍റെ മുൻകാല ജീവിതത്തെക്കുറിച്ചുള്ള ചില വസ്തുതകൾ മറച്ചുവെച്ചതിന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതായി ഹരിയാന ബിജെപി ഇൻചാർജ് സുരേന്ദ്ര പുനിയ എക്‌സിൽ അറിയിച്ചു

ദില്ലി: പാര്‍ട്ടിയിൽ ചേര്‍ന്ന് വെറും ആറ് മണിക്കൂറിനുള്ളില്‍ മുൻ ദില്ലി ക്യാബിനറ്റ് മന്ത്രി സന്ദീപ് കുമാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. സന്ദീപ് കുമാറിന്‍റെ വിവാദ ഭൂതകാലം പാര്‍ട്ടി നേതാക്കൾ കണ്ടെത്തിയതോടെയാണ് അതിവേഗം നടപടികൾ വന്നത്. ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായിരുന്ന തന്‍റെ ഭൂതകാലം സന്ദീപ് മനഃപൂർവം മറച്ചുവച്ചുവെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

സന്ദീപ് കുമാറിന്‍റെ മുൻകാല ജീവിതത്തെക്കുറിച്ചുള്ള ചില വസ്തുതകൾ മറച്ചുവെച്ചതിന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതായി ഹരിയാന ബിജെപി ഇൻചാർജ് സുരേന്ദ്ര പുനിയ എക്‌സിൽ അറിയിച്ചു. നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്ന സന്ദീപ് കുമാറിനെ 2016 ഓഗസ്റ്റ് 31 ന് ദില്ലി മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

ബലാത്സംഗം അടക്കം സന്ദീപ് കുമാറിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ നടപടി. ദില്ലി പൊലീസ് സന്ദീപിനെ ഈ കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2015ൽ അഞ്ച് തവണ എംഎൽഎയായ ജയ് കിഷനെ പരാജയപ്പെടുത്തിയാണ് സന്ദീപ് കുമാര്‍ ശ്രദ്ധ നേടിയത്. അരവിന്ദ് കെജ്‌രിവാൾ സർക്കാരിൽ വനിതാ ശിശു വികസന വകുപ്പാണ് തുടര്‍ന്ന് ലഭിച്ചത്. 

ബിജെപിയിൽ ചേരുന്നതിന് മുമ്പ് 2021ൽ സന്ദീപ് രാഷ്ട്രീയ സംഘടനയായ 'കീർത്തി കിസാൻ ഷേർ പഞ്ചാബ്' രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു. സോനിപത്തിലെ സർഗതാൽ ഗ്രാമത്തിൽ നിന്നുള്ള സന്ദീപ് കുമാര്‍ 2004 ൽ ദില്ലി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയയാളാണ്. 2009ൽ ചൗധരി ചരൺ സിംഗ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി.

മഹാരാഷ്ട്രയ്ക്ക് 2984 കോടി, യുപിക്ക് 1791 കോടി, ഗുജറാത്തിന് 1226 കോടി; പക്ഷേ കേരളത്തിന്...; സുപ്രധാനമായ കണക്ക്

എന്താ അഭിനയം! കുറെ നേരം ഫോൺ ബോക്സ് തിരിച്ചും മറിച്ചും നോക്കി, കടക്കാരന്‍റെ ശ്രദ്ധ തെറ്റിയതോടെ മുങ്ങി; അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം