'പ്രതിപക്ഷം കയ്യടിച്ച നയാബ് സിംഗ് സൈനി', ഹരിയാന മുഖ്യമന്ത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയേറുന്നു

മുൻ ഉപപ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായ ചൗധരി ദേവി ലാലുമായാണ് രാഷ്ട്രീയ നിരീക്ഷകർ ഹരിയാന മുഖ്യമന്ത്രിയെ താരതമ്യപ്പെടുത്തുന്നത്.

Haryana Chief Minister Nayab Singh Saini A Popular Leader with a Humble and Amiable Personality

ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ വികസന പ്രവർത്തനങ്ങൾക്ക് ജനപിന്തുണയേറുന്നു. മൂന്നാം  ടേമിൽ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ നയാബ് സിംഗ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷമടക്കം നിറഞ്ഞ മനസോടെ കയ്യടിക്കുകയാണ്. പൊതു ജനങ്ങളുമായുള്ള ആഴത്തിലു ബന്ധവും ജനങ്ങൾക്ക് സൈനിയോട് ഇടപെടാനുള്ള സുതാര്യതയുമെല്ലാം കുറഞ്ഞ നാളുകൾകൊണ്ട് ശ്രദ്ധേയമാവുകയാണ്.

മുൻ ഉപപ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായ ചൗധരി ദേവി ലാലുമായാണ് രാഷ്ട്രീയ നിരീക്ഷകർ ഹരിയാന മുഖ്യമന്ത്രിയെ താരതമ്യപ്പെടുത്തുന്നത്. ഈ ജനപ്രീതിയാണ് ഹരിയാനയിലെ ബി.ജെ.പി സർക്കാരിന് മൂന്നാം തവണയും അധികാരം നൽകുന്നതിന് ജനങ്ങളെ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ജനങ്ങളോട് നിരന്തരം സമ്പർക്കത്തിലേർപ്പെടുന്ന മുഖ്യമന്ത്രിക്ക് അനുദിനം ജനപ്രീതി ഏറുകയാണ്.

വാഗ്ദാനങ്ങളും പ്രവർത്തിയും ഒരുപോലെ കൊണ്ടുപോവുകയെന്നതാണ് നയാബ് സിംഗ് സൈനിയുടെ പ്രവർത്തന രീതി. അനീതിക്കും കൈക്കൂലിക്കുമെതിരെ നടപടിയെടുക്കുമ്പോൾ സംസ്ഥാനത്ത് യുവാക്കൾക്ക് ജോലി ഉറപ്പാക്കുന്നതും ജനപ്രീതിയേറുന്നതിന് സഹായകരമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് 25000 യുവാക്കൾക്ക് ജോലി ഉറപ്പെന്നായിരുന്നു സൈനിയുടെ വാഗ്ദാനം.   2024 ഒക്ടോബർ 17 ന്, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് നയാബ് സിംഗ് സൈനി പഞ്ച്കുളയിലെ 25,000 യുവാക്കൾക്ക് നിയമന കത്തുകൾ കൈമാറി. സംസ്ഥാനത്തെ പല പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ അഭിനന്ദിക്കുന്നു എന്നതും സൈനിയുടെ പ്രവർത്തനമികവിന് ഉദാഹരണമാണ്.
   
അടുത്തിടെ, സിർസയിൽ ഒരു മെഡിക്കൽ കോളേജിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ, പ്രോട്ടോക്കോൾ അനുസരിച്ച് പ്രാദേശിക എംഎൽഎ ഗോകുൽ സേത്തിയയെ ക്ഷണിച്ചു. മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നവരുടെ പട്ടികയിൽ തന്‍റെ പേര് ഉൾപ്പെട്ടിട്ടില്ലെന്ന് അറിഞ്ഞതോടെ സേതി വ്യോമസേനാ താവളത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനെക്കുറിച്ച് അറിഞ്ഞ  നയാബ് സിംഗ് സൈനി സേത്തിയയെ തിരികെ വിളിക്കുകയും അദ്ദേഹം വരുന്നതിനായി 10 മിനിറ്റ് കാത്തിരിക്കുകയും സ്വന്തം കാറിൽ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരികയും ചെയ്തു. മാത്രമല്ല, വേദിയിൽ നിന്ന് സദസ്സിനെ അഭിസംബോധന ചെയ്യാനുള്ള അവസരവും മുഖ്യമന്ത്രി സേത്തിയയ്ക്ക് നൽകിയതും വലിയ വാർത്തയായിരുന്നു.  

 

Latest Videos
Follow Us:
Download App:
  • android
  • ios