കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുൻ എസ്‍ഡിഎം ആയുഷ് സിൻഹയോട് അവധിക്ക് പോകാൻ നിർദ്ദേശം നൽകും. 

ദില്ലി: ഹരിയാനയിലെ കർണാലിലെ പൊലീസ് ലാത്തിചാര്‍ജില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ഹരിയാന സർക്കാർ. കഴിഞ്ഞ മാസം 28 ന് കർഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജിനെ കുറിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുൻ എസ്‍ഡിഎം ആയുഷ് സിൻഹയോട് അവധിയില്‍ പോകാൻ ആവശ്യപ്പെടും. കൂടാതെ മരിച്ച കർഷകൻ സൂശീൽ കജാലിന്റെ കുടുംബത്തിലെ രണ്ട് പേർക്ക് താൽക്കാലിക ജോലിയും നൽകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.