ഛണ്ഡീഗഡ്: അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയിലെ കോൺഗ്രസ് പാർട്ടിയിൽ സ്വതന്ത്ര എംഎൽഎ അടക്കം അഞ്ച് നേതാക്കൾ അംഗത്വം എടുത്തു. ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാക്കളാണ് നാല് പേർ. അശോക് അറോറ, സുഭാഷ് ഗോയൽ, പ്രദീപ് ചൗധരി, ഗഗൻജിത് സന്ധു എന്നിവരാണ് കോൺഗ്രസിലേക്ക് വന്ന ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാക്കൾ. സ്വതന്ത്ര എംഎൽഎ ജയ്പ്രകാശാണ് കോൺഗ്രസിലേക്ക് വന്ന മറ്റൊരാൾ. എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.