കമ്പനിയിലെ 51 ജീവനക്കാർക്ക് ദീപാവലി സമ്മാനമായി നൽകിയത് സ്കോർപ്പിയോ കാറുകൾ. ഹരിയാനയിലെ പഞ്ച്കുള ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഐടിഎസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ എംകെ ഭാട്ടിയയാണ് തന്റെ 51 ജീവനക്കാർക്ക് 51 സ്കോർപിയോ കാറുകൾ സമ്മാനിച്ചു.
ചണ്ഡീഗഡ്: ദീപാവലി സമ്മാനമായി ജീവനക്കാർക്ക് കാർ സമ്മാനമായി നൽകി തൊഴിലുടമ. ഹരിയാന ആസ്ഥാനമായുള്ള ഔഷധ കമ്പനിയാണ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് 51 ആഡംബര കാറുകൾ സമ്മാനമായി നൽകിയത്. കമ്പനി ഉടമ കാറിന്റെ താക്കോൽ കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഹരിയാനയിലെ പഞ്ച്കുള ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഐടിഎസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ എംകെ ഭാട്ടിയയാണ് തന്റെ 51 ജീവനക്കാർക്ക് 51 സ്കോർപിയോ കാറുകൾ സമ്മാനിച്ചു. തിരഞ്ഞെടുത്ത ജീവനക്കാർക്കായിരുന്നു ദീപാവലി സമ്മാനം.
2002-ൽ ഒരു ചെറിയ മെഡിക്കൽ ഷോപ്പിൽ നിന്നാണ് അദ്ദേഹം ബിസിനസ് ആരംഭിച്ചത്. നിർഭാഗ്യവശാൽ അത് കനത്ത നഷ്ടത്തിലാവുകയും പാപ്പരാകുകയും ചെയ്തു. പിന്മാറാൻ വിസമ്മതിച്ച ഭാട്ടിയ അക്ഷീണം പ്രയത്നിക്കുകയും 2015-ൽ മിറ്റ്സ് സ്ഥാപിക്കുകയും ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ ശ്രദ്ധേയമായ വിജയം നേടുകയും ചെയ്തു.
ഇന്ന്, തീവ്രപരിചരണ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന മരുന്നുകൾ നിർമ്മിക്കുന്ന ഗ്രൂപ്പിന് കീഴിൽ ഭാട്ടിയയ്ക്ക് 12 കമ്പനികളുണ്ട്. കാനഡ, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിൽ ഇതിനകം ലൈസൻസുകൾ നേടിയിട്ടുള്ള കമ്പനി ആഗോളതലത്തിലും വികസിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ 100 കോടി രൂപയുടെ വാർഷിക വിറ്റുവരവ് രേഖപ്പെടുത്തുന്നു.
