ലഖ്നൗ: ഹാഥ്റാസിൽ ദളിത് പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. ജില്ലാ മജിസ്ട്രേറ്റിനെ എന്തുകൊണ്ട് ഇതുവരെ  സ്ഥാനത്ത് നിന്ന് മാറ്റിയില്ലെന്ന് കോടതി സർക്കാരിനോട്  ചോദിച്ചു. 

പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച വിഷയത്തിൽ എസ്പിയുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും വിശദീകരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു. ഇരുവരും പ്രത്യേക സത്യവാങ്ങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് നവംബർ 25 ന് വീണ്ടും കോടതി പരിഗണിക്കും. 

Read Also: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നവംബര്‍ 7 വരെ നീട്ടി; ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതി...