Asianet News MalayalamAsianet News Malayalam

'പിണറായിയുടെ മഹാമനസ്കതയ്ക്ക് നന്ദി, ജെഡിഎസ് കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചു': എച്ച് ഡി കുമാരസ്വാമി

പിണറായിയുടെ മഹാമനസ്കതയ്ക്ക് നന്ദി, ജെഡിഎസ് കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചു': എച്ച് ഡി കുമാരസ്വാമി

hd kumaraswamy thanks to pinarayi vijayan for letting kerala jds to continue in ldf apn
Author
First Published Oct 21, 2023, 2:05 PM IST

തിരുവനന്തപുരം : ജെഡിഎസ്-ബിജെപി സഖ്യ വിവാദം കേരളത്തിൽ ചർച്ചയായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ജെഡിഎസ് നേതാവും എച്ച് ഡി ദേവഗൌഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി. കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്കതയാണെന്ന് കുമാരസ്വാമി വ്യക്തമാക്കി. കർണാടക ഘടകം എൻഡിഎയുടെ ഒപ്പം പോകാൻ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എൽഡിഎഫിൽ നിലനിർത്തിയതിൽ പിണറായിയോട് നന്ദിയറിയിച്ച കുമാരസ്വാമി, പിണറായി വിജയൻ ജെഡിഎസ്-ബിജെപി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ചു.  

ദേവഗൗഡയിൽ' പ്രതിസന്ധിയിലായി ജെഡിഎസ്, ആഭ്യന്തര കലഹം; ബിജെപി വിരുദ്ധ നേതാക്കളെ സംഘടിപ്പിക്കാൻ നീക്കം

കേന്ദ്രനേതൃത്വവുമായി അഭിപ്രായ ഭിന്നതകളുളള ജെഡിഎസ് കേരള ഘടകം എൽഡിഎഫിനൊപ്പം തുടരുന്നു. ബിഹാറിലെ വികസനത്തിൽ മോദിയെ പുകഴ്ത്തിയ അതേ നിതീഷ് അല്ലേ ഇപ്പോൾ എതിർഭാഗത്ത് നിന്ന് സംസാരിക്കുന്നത്. ഈ രാജ്യത്ത് എവിടെയാണ് പാർട്ടികൾ തമ്മിൽ ആശയ പോരാട്ടം നടക്കുന്നത്? കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതിൽ തെറ്റില്ല. അവർക്ക് എൽഡിഎഫിന്റെ ഭാഗമായി തുടരാം. എൻഡിഎ സഖ്യം കർണാടകയിൽ മാത്രമാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. 

ജെഡിഎസിൽ നടക്കുന്നതെല്ലാം ദേവ​ഗൗഡക്ക് അറിയുമെന്ന് തോന്നുന്നില്ല; പിണറായി അറിഞ്ഞെന്നുള്ളത് അസംബന്ധം: യെച്ചൂരി

 

 

Follow Us:
Download App:
  • android
  • ios