രാജ്യത്തെ സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുന്നതിനായുള്ള ഒരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തിയില്ല. ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെ വിമർശിച്ച് ശിവസേനയും എൻസിപിയും.
രാജ്യത്തെ സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുന്നതിനായുള്ള ഒരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തിയില്ലെന്നും വിമര്‍ശകര്‍ വ്യക്തമാക്കി. ലോക്ക് ഡൌണ്‍ നീട്ടാനായിരുന്നു തീരുമാനമെങ്കില്‍ ബുധനാഴ്ച തന്നെ എന്താണ് മാനദണ്ഡമെന്നുള്ളത് വിശദമാക്കി പ്രഖ്യാപിക്കാമായിരുന്നു. വൈറസിന്‍റെ വ്യാപനത്തിന്‍റെ തോത് അനുസരിച്ച് നേരത്തെ തന്നെ യാത്രാ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാമായിരുന്നു. രാജ്യത്തിന് ആവശ്യമായതൊന്നും ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര മന്ത്രിയും എൻ സി പി വക്താവുമായ നവാബ് മാലിക്കും പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് എതിരെ രംഗത്തെത്തി. പാവപ്പെട്ടവരെ സഹായിക്കണമെന്ന് തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറയുന്നു. എന്നാൽ, പാവങ്ങൾക്കു വേണ്ടിയുള്ള ഒരു ആശ്വാസപാക്കേജ് പോലും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഇല്ലെന്ന് മാലിക്ക് പറഞ്ഞു.
