പ്രയാഗ് രാജിലെ ജമുനപരിയിലാണ് സംഭവം. 35കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അരവിന്ദ് പൊലീസിന്റെ പിടിയിലായി. യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. 

ലക്നൗ: യുപിയിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളിൽ സൂക്ഷിച്ചു. പ്രയാഗ് രാജിലെ ജമുനപരിയിലാണ് സംഭവം. 35കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അരവിന്ദ് പൊലീസിന്റെ പിടിയിലായി. യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. 

'മരണം സമ്മാനിച്ച അച്ഛനോട് അവൾക്ക് ദേഷ്യം കാണില്ല, കാരണം അവൾ വിശ്വസിക്കില്ല അച്ഛൻ അവളെ കൊന്നെന്ന്'

കോട്ടയത്ത് നിന്നുള്ള കൊലപാതക വാർത്തയാണ് മറ്റൊന്ന്. തലപ്പലം അമ്പാറയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. അമ്പാറ സ്വദേശിനി 48 വയസ് പ്രായമുള്ള ഭാർഗവിയാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെമദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഭാർഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച് വരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ശേഷമുണ്ടായ തർക്കത്തെ തുടർന്ന് പാര ഉപയോഗിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി നൽകിയ മൊഴി. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ബലാത്സംഗത്തിന് ഇരട്ട ജീവപര്യന്തം അനുഭവിക്കവെ 60 കാരൻ 15 കാരിയെ പീഡിപ്പിച്ചു, അത്യപൂർവ ശിക്ഷ വിധിച്ച് കോടതി