പത്രികാ സമർപ്പണത്തിന് ഒരു ദിവസം മുമ്പ് കർണാടകയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ വിളിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കത്തെഴുതിത്തരാൻ പറഞ്ഞു. വേണമെങ്കിൽ മാതൃക അയക്കാം, അതിൽ ഒപ്പിട്ട് തരണമെന്നാണ് പറഞ്ഞത്. വളരെ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും മുതിർന്ന നേതാക്കളെ കൈകാര്യം ചെയ്യാൻ പ്രധാന് അറിയില്ലെന്നും ഷെട്ടർ പറഞ്ഞു. 

ബെം​ഗളൂരു: സീറ്റ് നൽകാതെ തഴഞ്ഞതുകൊണ്ടോ മുഖ്യമന്ത്രി പദവിയുടെയോ പേരിലല്ല ബിജെപി വിട്ടതെന്ന് ജഗദീഷ് ഷെട്ടർ. ബിജെപി തന്നെ അപമാനിച്ചാണ് ഇറക്കി വിട്ടതെന്ന് ഷെട്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്രികാ സമർപ്പണത്തിന് ഒരു ദിവസം മുമ്പ് കർണാടകയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ വിളിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കത്തെഴുതിത്തരാൻ പറഞ്ഞു. വേണമെങ്കിൽ മാതൃക അയക്കാം, അതിൽ ഒപ്പിട്ട് തരണമെന്നാണ് പറഞ്ഞത്. വളരെ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും മുതിർന്ന നേതാക്കളെ കൈകാര്യം ചെയ്യാൻ പ്രധാന് അറിയില്ലെന്നും ഷെട്ടർ പറഞ്ഞു. 

ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ, സ്വമേധയാ തീരുമാനിച്ചതെന്ന് ഡികെ ശിവകുമാർ; ബിജെപിക്ക് തിരിച്ചടി

മുറിവേറ്റത് തന്റെ ആത്മാഭിമാനത്തിനാണ്. നേരത്തേ മര്യാദയ്ക്ക് പറഞ്ഞെങ്കിൽ താൻ മത്സരത്തിൽ നിന്ന് മാറിയേനേ. ഇവിടെ മുറിവേറ്റത് ആത്മാഭിമാനത്തിനാണ്. എന്നെയും മണ്ഡലത്തിലെ ജനത്തെയും അപമാനിച്ചു. ബിജെപി തോറ്റാൽ കാരണക്കാർ ബി എൽ സന്തോഷും കൂട്ടരുമാണ്. ബി എൽ സന്തോഷ് വ്യക്തിതാൽപര്യങ്ങളുടെ പേരിൽ ബിജെപിയിൽ കാര്യങ്ങൾ തീരുമാനിക്കുകയാണ്. കർണാടക ബിജെപിയിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ല. കോൺഗ്രസ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ദിവസം തോറും ബിജെപിയുടെ പ്രഭാവം മങ്ങുന്നുവെന്നും കർണാടകയിൽ 140-150 സീറ്റ് വരെ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ഷെട്ടർ കൂട്ടിച്ചേർത്തു. 

'ഒറ്റ തെരഞ്ഞെടുപ്പിൽ പോലും ജയിക്കാത്തയാൾ'; അണ്ണാമലൈക്കെതിരെ പരിഹാസവുമായി ഷെട്ടർ