ദില്ലി: ചരിത്രത്തിലെ എറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി ദില്ലി. നാൽപ്പത്തിയെട്ട് ഡിഗ്രി സെൽഷ്യസാണ് ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ ചൂട്. ജൂൺ മാസത്തിലെ എറ്റവും കൂടിയ ചൂട് കൂടിയാണ് ഇത്. 2014ൽ ചൂട് 47.8 ഡിഗ്രി എത്തിയതായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ്.

ചൂടിന് ഉടൻ ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ട് ദിവസത്തേക്ക് കൂടി ചൂട് 45 ഡിഗ്രിക്ക് മുകളിൽ നിൽക്കാനാണ് സാധ്യത. ജൂൺ പതിമൂന്നിന് ചെറിയ മഴ പെയ്തേക്കുമെന്നും ഇതോടെ ചൂട് രണ്ട് ഡിഗ്രിയോളം താഴുമെന്നുമാണ് പ്രതീക്ഷ.