ദില്ലി: ഇന്ത്യ ചൈന അതിർത്തിയിൽ ചൈന സൈനിക സന്നാഹം കൂട്ടി. വ്യോമസേനയെ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു. ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. മിസൈലുകളും ചൈന വിന്യസിച്ചു.

അതിനിടെ, ഇന്ത്യ ചൈന ചർച്ചകൾ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ആത്മാഭിമാനം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല. അതിർത്തിയിൽ ഇന്ത്യയും  അടിസ്ഥാനസൗകര്യം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.