മുംബൈ: മുബൈയിൽ വീണ്ടും കനത്ത മഴ. മഴയിൽ താഴ്ന്ന പ്രദേശങ്ങളായ സയണ്‍, കുർള, ദാദർ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴമൂലം മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ തടസ്സപ്പെട്ടു. മുംബൈ വിമാനത്താവളത്തിൽ നിന്നുമുള്ള ഒന്‍പത് വിമാന സർവീസുകൾ സമീപത്തെ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചു വിട്ടു. 

മറ്റു സർവ്വീസുകൾ ഒരു മണിക്കൂർ വൈകി.കുർള^താനെ റൂട്ടിൽ കല്യാണിൽ നിന്നും കജ്‌റത് വരെയുള്ള ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവച്ചതായി സെൻട്രൽ റയിൽവേ അധികൃതർ അറിയിച്ചു. പൂനെ, മുംബൈ, താനെ, പാൽഘർ എന്നിവടങ്ങളിൽ ഇന്നും കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.