ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. പ്രയാഗ് രാജിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു.

​ദില്ലി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. പ്രയാഗ് രാജിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു. ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 109 ആയി. ഹിമാചലിൽ 202 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായത് 883 കോടി രൂപയുടെ നാശനഷ്ടം എന്ന് സർക്കാർ കണക്കുകൾ. ജമ്മുകശ്മീരിലും കനത്ത മഴ തുടരുന്നു. അമർനാഥ് തീർഥയാത്ര നിർത്തിവച്ചു. ദില്ലിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിൽ ഇറങ്ങേണ്ടിയിരുന്ന 5 വിമാനങ്ങൾ കഴിഞ്ഞദിവസം വഴി തിരിച്ചുവിട്ടു. ജൂലൈ 22 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.