Asianet News MalayalamAsianet News Malayalam

കനത്തമഴ: ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി ചെറുവിമാനം; ഉണ്ടായിരുന്നത് എട്ടുപേർ, ആളപായമില്ല

അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. ആകെ 8 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിശാഖപട്ടണത്തിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 

Heavy rain Small plane skids off runway during landing; There were eight people, no casualties fvv
Author
First Published Sep 14, 2023, 6:34 PM IST

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ചെറു വിമാനം റൺവേയിൽ നിന്ന് തെന്നി മാറി അപകടം. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. ആകെ 8 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിശാഖപട്ടണത്തിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്തമഴയെ തുടർന്നാണ് വിമാനം ഇന്ന് അപകടത്തിൽ പെട്ടത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 

തൊഴിലിടങ്ങളിലെ പീഡനം; കനത്ത ശിക്ഷ, അഞ്ചു വര്‍ഷം തടവും 66 ലക്ഷം രൂപ വരെ പിഴയും

നിയമവിരുദ്ധ പ്രവർത്തനങ്ങൾ; ആയുര്‍വേദ സ്പാകളിലും മസ്സാജ് പാർലറുകളിലും റെയ്ഡ്, സ്ഥാപനങ്ങൾക്കെതിരെ കേസ്

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios