Asianet News MalayalamAsianet News Malayalam

നിയമവിരുദ്ധ പ്രവർത്തനങ്ങൾ; ആയുര്‍വേദ സ്പാകളിലും മസ്സാജ് പാർലറുകളിലും റെയ്ഡ്, സ്ഥാപനങ്ങൾക്കെതിരെ കേസ്

ഇന്നലെയാണ് കൊച്ചിയിലെ ആയുർവേദ സ്പാകളിലും മസ്സാജ് പാർലറുകളിലും പരിശോധന നടന്നത്. 83 ആയുർവേദ സ്പാകളിലും മസ്സാജ് പാര്‍ലറുകളിലുമാണ് പരിശോധന നടന്നത്. പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. കടവന്ത്രയിലെ വജ്ര ബ്യൂട്ടി പാര്‍ലര്‍ ആന്‍റ് സ്പാ എന്ന സ്ഥപനത്തിനെതിരെ അനാശാസ്യ പ്രവര്‍ത്തനത്തിന് കേസെടുത്തു. 

illegal activities Ayurvedic spas and massage parlors raided, case against institutions fvv
Author
First Published Sep 14, 2023, 12:38 PM IST

കൊച്ചി: കൊച്ചി സിറ്റിയിലെ ആയുര്‍വേദ സ്പാകളിലും മസ്സാജ് പാർലറുകളിലും റെയ്ഡ്. റെയ്ഡ് നടത്തിയത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയിലാണ് റെയ്ഡ് നടന്നത്. 83 ആയുർവേദ സ്പാകളിലും മസ്സാജ് പാർലറുകളിലുമാണ് പരിശോധന നടത്തിയത്. 

ഇന്നലെയാണ് കൊച്ചിയിലെ ആയുർവേദ സ്പാകളിലും മസ്സാജ് പാർലറുകളിലും പരിശോധന നടന്നത്. 83 ആയുർവേദ സ്പാകളിലും മസ്സാജ് പാര്‍ലറുകളിലുമാണ് പരിശോധന നടന്നത്. പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. കടവന്ത്രയിലെ വജ്ര ബ്യൂട്ടി പാര്‍ലര്‍ ആന്‍റ് സ്പാ എന്ന സ്ഥപനത്തിനെതിരെ അനാശാസ്യ പ്രവര്‍ത്തനത്തിന് കേസെടുത്തു. പാലാരിവട്ടത്തെ എസൻഷ്യല്‍ ബോഡി കെയര്‍ ബ്യൂട്ടി ആന്‍റ്  സ്പാ എന്ന സ്ഥാപനത്തിലെ നടത്തിപ്പുകാരനെതിരെ മയക്കുമരുന്ന് കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്. അതേസമയം, നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കടുപ്പിപ്പ് ഇഡി; എ സി മൊയ്തീൻ അടക്കം സിപിഎം നേതാക്കൾക്ക് വീണ്ടും നോട്ടീസ്

ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാമെന്ന് പറഞ്ഞ് കുടുംബശ്രീ അംഗങ്ങളുടെ പണം തട്ടി; പ്രതി പിടിയില്‍

https://www.youtube.com/watch?v=Ko18SgceYX8

 

Follow Us:
Download App:
  • android
  • ios