ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തിനായി പോയ ഹെലികോപ്റ്റ‌ർ തകർന്ന് വീണു. മൂന്ന് പേരാണ് അപകടസമയത്ത് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഉത്തരകാശി ജില്ലയിലെ മോറിയിൽ നിന്ന് മോൾഡിയിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. 

ഹെലികോപ്റ്റർ പൈലറ്റ് രാജ്‍പാൽ, കോ പൈലറ്റ് കപ്താൽ ലാൽ, പ്രദേശവാസി രമേശ് സാവർ എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്.