രണ്ട് പൈലറ്റുമാരും അഞ്ച് യാത്രക്കാരും മരിച്ചെന്നാണ് സൂചന. മോശം കാലാവസ്ഥയാണ് അപകടകാരണം. പ്രദേശത്ത് മഞ്ഞുവീഴ്ച ശക്തമാണ്.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണ് 7 പേർ മരിച്ചു.. ഭാട്ടയില്‍നിന്നും കേദാർനാഥിലെക്ക് തീർത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകർന്നു വീണത്. ഗരുഡ് ഛത്തിയിലെ മലഞ്ചെരുവിലാണ് തകർന്നുവീണത്. ഒരു പൈലറ്റും ആറ് യാത്രക്കാരുമാണ് മരിച്ചത്. എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മോശം കാലാവസ്ഥയാണ് അപകടകാരണം. പ്രദേശത്ത് മഞ്ഞുവീഴ്ച്ച ശക്തമാണ്. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സംഭവത്തില്‍ അതീവ ദുഖം രേഖപ്പെടുത്തി. അപകടകാരണം കണ്ടെത്താനുള്ള പരിശോധന തുടങ്ങിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. 

YouTube video player