ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ

1- 'കേരളത്തിൽ യുഡിഎഫ് ഭരണമായിരുന്നു ദുരന്തം': ബിജെപിക്കും മുഖ്യമന്ത്രിയുടെ രൂക്ഷ മറുപടി

സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്ത പ്രതിപക്ഷത്തിന്, രണ്ടാം വാർഷികാഘോഷ വേദിയിൽ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി. രാഷ്ട്രീയ വിമർശനവുമായി പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി, കേരളത്തിൽ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് വിമർശിച്ചു.

2- കാട്ടാക്കട ആള്‍മാറാട്ടത്തില്‍ നടപടി,പ്രൊ.ഷൈജുവിനെ പ്രിൻസിപ്പല്‍ സ്ഥാനത്ത്നിന്ന് നീക്കി,പൊലീസില്‍ പരാതി നല്‍കും

കാട്ടാക്കട ക്രിസത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊ.ഷൈജുവിനെതിരെ കടുത്ത നടപടിയുമായി കേരള സര്‍വ്വകലാശാല. സംഭവം സര്‍വകലാലാശയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കി

3- ഇനി സിദ്ധരാമയ്യ നയിക്കും; കർണാടകയിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു, പ്രതിപക്ഷ സംഗമ വേദിയായി ചടങ്ങ്

ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു. കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്.

4- സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് ജില്ലാ കോടതി

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൂന്നാം പ്രതി ശബരിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ബിജെപി കൗൺസിലർ ഗിരികുമാറിന് ജാമ്യം ലഭിച്ചിരുന്നു.

5- ചൂടിന് ശമനമില്ല; 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് തുടരുകയാണ്. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.

6-കൊല്ലം ചടയമംഗലത്ത് കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന് സംശയം; വനംവകുപ്പ് പരിശോധന നടത്തി

കൊല്ലം ചടയമംഗലം ഇടക്കുപാറയിൽ കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന് സംശയം. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. അഞ്ചൽ ആർആർടി, അഞ്ചൽ ഫോറസ്റ്റ് റെയിഞ്ച് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന

7- രാജസ്ഥാന്‍ പ്രതിസന്ധി പരിഹരിക്കണം, പ്രവര്‍ത്തക സമിതി രൂപീകരിക്കണം; കോണ്‍ഗ്രസിന് മുന്നിൽ ഇനിയും വെല്ലുവിളികള്‍

സത്യപ്രതിജ്ഞയോടെ കര്‍ണ്ണാടക പ്രതിസന്ധിക്ക് വിരാമമായെങ്കിലും കോൺഗ്രസ് ഹൈക്കമാന്‍ഡിനെ ഇനിയും കാത്തിരിക്കുന്നത് കഠിനമായ നാളുകള്‍. രാജസ്ഥാന്‍ പ്രതിസന്ധിക്ക് പുറമെ പ്രവര്‍ത്തക സമിതി രൂപീകരണവും, പ്രതിപക്ഷ സഖ്യ ചര്‍ച്ചകളുമടക്കം വെല്ലുവിളികളുടെ ഒരു നിര തന്നെ നേതൃത്വത്തിന് മുന്നിലുണ്ട്.

8- 'തൊലിക്കട്ടി' പോസ്റ്റ് തിരിച്ചടിച്ചു, വിമ‌ർശനം ശക്തമായി; പിൻവലിച്ച് ബൽറാം, ഒപ്പം വിശദീകരണവും

കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ സത്യപ്രതിജ്ഞയിൽ സി പി എമ്മിനെ പരിഹസിച്ചിട്ട ഫേസ്ബുക്ക് കുറിപ്പ് കോൺഗ്രസ് നേതാവ് വി ടി ബൽറാം പിൻവലിച്ചു. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെയും കൈപിടിച്ച് നിൽക്കുന്ന ചിത്രമാണ് ബൽറാം പരിഹാസ രൂപേണ പോസ്റ്റ് ചെയ്തത്.

9- റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും; സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി മോദി

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ സെലന്‍സ്കിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ ഉറപ്പ്.

10 - മെഡിക്കല്‍ കോളേജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂത്തിയാക്കണം: ആരോഗ്യ വകുപ്പ് നിർദ്ദേശം

മെഡിക്കല്‍ കോളേജുകളില്‍ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ മെഡിക്കല്‍ കോളേജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാറം സംവിധാനം സ്ഥാപിക്കണം. അറിയിപ്പ് നല്‍കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടന്‍ സ്ഥാപിക്കണം