Asianet News MalayalamAsianet News Malayalam

വാളയാർ കേസ്: വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ നിർദേശം

വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാരും കുട്ടികളുടെ അമ്മയും സമർപ്പിച്ച അപ്പീലിൽ ആണ് ഹൈക്കോടതി നിർദേശം.

high court says to arrest culprit walayar case
Author
Kochi, First Published Mar 16, 2020, 12:16 PM IST

കൊച്ചി: വാളയാർ കേസിൽ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ട നാല് പ്രതികൾ അടക്കം അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്. വിചാരണ കോടതിയിൽ ഹാജരാക്കിയാൽ പ്രതികൾക്ക്  ജാമ്യം അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതി നടപടി. ഹൈക്കോടതി ഉത്തരവ് പ്രതീക്ഷ നൽകുന്നതാണെന്നും പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്നാണ് കരുതുന്നതെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

രണ്ട് കേസുകളിലായി പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം അഞ്ച് പ്രതികളായിരുന്നു കേസിൽ ഉൾപ്പെട്ടത്. ഇതിൽ പ്രദീപ് എം മധു, വി, മധു, ഷിബു എന്നിവരെയാണ് 2019 ഒക്ടോബർ അഞ്ചിന് തെളിവില്ലെന്ന് ചൂണ്ടികാട്ടി പോക്സോ കോടതി കുറ്റമുക്തരാക്കിയത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈൽ കോടതി മരവിപ്പിച്ചിരിക്കുകയാണ്.  പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സർക്കാരും, കുട്ടികളുടെ അമ്മയും നൽകിയ അപ്പീൽ വേനലവധി കഴിഞ്ഞ് മെയ് 25 ന് ഹൈക്കോടതി  വീണ്ടും പരിഗണിക്കും.

വാളയാറിൽ  13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Follow Us:
Download App:
  • android
  • ios