Asianet News MalayalamAsianet News Malayalam

ഓൺലൈൻ റമ്മി; ബ്രാൻഡ് അംബാസിഡർമാരും മറുപടി പറയണം, ഹൈക്കോടതി നോട്ടീസ്

വിരാട് കോലി, തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് കോടതിയുടെ നടപടി. 

high court sent notice to brand ambassadors in online rummy play case
Author
Cochin, First Published Jan 27, 2021, 11:47 AM IST

കൊച്ചി: ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് കോടതിയുടെ നടപടി. സംസ്ഥാന സർ‌ക്കാരിനോടും കോടതി വിശദീകരണം തേടി. 

Read Also: ഓൺലൈൻ റമ്മി കെണിയിൽ, ഒടുവിൽ ആത്മഹത്യ; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം...

ഓൺലൈൻ റമ്മി കളി ചൂതാട്ടത്തിന്റെ പരിധിയിൽ വരും എന്നാരോപിച്ചാണ് ഒരു സ്വകാര്യ ഹർജി കോടതിയിൽ എത്തിയത്. അതിൽ സംസ്ഥാന സർക്കാരിനെയും സംസ്ഥാന ഐടി വകുപ്പിനെയും ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെയും എതിർകക്ഷികളാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള റമ്മി കളികൾ സംഘടിപ്പിക്കുന്ന പ്ലേ ​ഗെയിം 24*7, മൊബൈൽ പ്രീമിയർ ലീ​ഗ് എന്നീ സ്ഥാപനങ്ങളെയും എതിർകക്ഷികളാക്കിയിട്ടുണ്ട്. ബ്രാൻഡ് അംബാസിഡർമാരും ഹർജിയിൽ എതിർകക്ഷികളാണ്. ഇവർക്കെല്ലാം നോട്ടീസ് അയയ്ക്കാൻ കോ
തി നിർദ്ദേശിക്കുകയായിരുന്നു. 

Read Also: ഓൺലൈൻ റമ്മിയിൽ 21 ലക്ഷം രൂപ പോയി, തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു...

ഈ ഓൺലൈൻ റമ്മി കളി നിയന്ത്രിക്കാൻ നടപടികളുണ്ടാവണം. അതിനായി സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തു നിന്ന് നിലപാടോ നടപടിയോ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ കോടതി ഇടപെടണം എന്നാണ് ഹർജിയിലെ ആവശ്യം. 

 


 

Follow Us:
Download App:
  • android
  • ios