Asianet News MalayalamAsianet News Malayalam

സിക്കിം രാജ്ഭവനില്‍ ഹിമാലയന്‍ കറുത്ത കരടി; ഒടുവില്‍ പിടികൂടിയതിങ്ങനെ

സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ കയറിയ കരടി കോഴികളെ ഭക്ഷിച്ചു. ഇതോടെ രാജ്ഭവനിലുള്ളവര്‍ ഭീതിയിലായി.
 

Himalayan Black Bear Enters Raj Bhavan In Sikkim
Author
Gangtok, First Published Oct 23, 2021, 1:27 PM IST

ഗാങ്‌ടോക്ക്: സിക്കിം (sikkim)  രാജ്ഭവന്‍ (Rajbhavan) കോംപ്ലക്‌സിന്‍ ഹിമാലയന്‍ കറുത്ത കരടി (Himalayan black bear). മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കരടിയെ രാജ്ഭവന്‍ വളപ്പില്‍ നിന്ന് പുറത്തെത്തിച്ചു. രാജ്ഭവന്‍ സ്റ്റാഫാണ് രാത്രിയില്‍ കരടിയെ ആദ്യം കണ്ടത്. ഇയാള്‍ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചു. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ കയറിയ കരടി കൂട്ടിലുണ്ടായിരുന്ന കോഴികളെ ഭക്ഷിച്ചു. ഇതോടെ രാജ്ഭവനിലുള്ളവര്‍ ഭീതിയിലായി.

രാത്രിയിലാകെ വനംവകുപ്പ് കരടിക്കായി തിരച്ചില്‍ നടത്തി. ഒടുവില്‍ അര്‍ധരാത്രി 12 മണിയോടെ കരടിയെ വെടിവെച്ച് വലയിലാക്കി. കലുങ്കിനടിയില്‍ ഒളിച്ചിരിക്കുകയാരുന്ന കരടിയെ രണ്ടുതവണ വെടിവെച്ചാണ് പിടികൂടിയതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ഡച്ചന്‍ ലചുങ്പ പറഞ്ഞു. കരടിയെ പംഗലഖ വന്യജീവി സങ്കേതത്തില്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന ഇനമാണ് ഹിമാലയന്‍ കറുത്ത കരടിയെന്നും അധികൃതര് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, കരടി എംജി മാര്‍ഗിനടുത്തുള്ള ബിഎസ്എന്‍എല്‍ കെട്ടിടത്തിലേക്ക് കയറി ജീവനക്കാരനെ പരിക്കേല്‍പ്പിച്ചിരുന്നു.

'ശരീരം നൽകുന്ന ലക്ഷണങ്ങൾ അവ​ഗണിക്കരുത്; ഇനിയാർക്കും അബദ്ധം പറ്റരുത്'; ക്യാന്‍സര്‍ അനുഭവം പങ്കുവച്ച് ലക്ഷ്മി
 

Follow Us:
Download App:
  • android
  • ios