കഴിഞ്ഞ ദിവസമാണ് മതാചാരം പാലിക്കാനാകാത്തതിനാല്‍ സിനിമ അഭിയനം നിര്‍ത്തുകയാണെന്ന് സൈറ വ്യക്തമാക്കിയത്. മത വിശ്വാസവും സിനിമ അഭിനയവും ഒത്തുപോകില്ലെന്നും സൈറ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

ദില്ലി: മതാചാരം സംരക്ഷിക്കാനാകാത്തതിനെ തുടര്‍ന്ന് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച സൈറ വസീമിന്‍റെ മാതൃക ഹിന്ദു നടിമാരും പിന്തുടരണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡന്‍റ് സ്വാമി ചക്രപാണി. അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനത്തെയും സ്വാമി സ്വാഗതം ചെയ്തു. അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനം മൂല്യമേറിയതാണ്. അവരുടെ പാത ഹിന്ദു നടിമാരും പിന്തുടരണമെന്ന് സ്വാമി ചക്രപാണി ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് മതാചാരം പാലിക്കാനാകാത്തതിനാല്‍ സിനിമ അഭിയനം നിര്‍ത്തുകയാണെന്ന് സൈറ വ്യക്തമാക്കിയത്. മത വിശ്വാസവും സിനിമ അഭിനയവും ഒത്തുപോകില്ലെന്നും സൈറ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. സൈറ വസീം ഫേസ്ബുക്കില്‍ സ്വന്തമായി എഴുതിയതാണെന്നും അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി അവരുടെ മാനേജര്‍ തുഹിന്‍ മിശ്ര രംഗത്തെത്തി. സൈറയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു തുഹിന്‍ മിശ്ര. 

Scroll to load tweet…