ശ്രീനഗര്‍: ശ്രീനഗറിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഓപ്പറേഷൻസ് മേധാവി സൈഫുള്ളയെ ആണ് സൈന്യം വധിച്ചത്.  തീവ്രവാദ സംഘടനയുടെ ചീഫ് കമാൻഡര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും ഒരു   ഒരു തീവ്രവാദിയെ പിടികൂടിയതായും കശ്മീര്‍ ഇൻസ്പെക്ടർ ജനറൽ  വിജയ് കുമാർ ദേശീയ മാധ്യമങ്ങളെ അറിയിച്ചു.

ജമ്മു കശ്മീർ പൊലീസിന്റെയും സിആർ‌പി‌എഫിന്റെയും സംയുക്ത സംഘം ശ്രീനഗറിലെ രംഗ്രെത്തിൽ  പരിശോധ നടത്തിവവെയാണ് ഏറ്റുമുട്ടല്‍.  പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആണ് സൈഫുല്ലള്ളയെ സൈന്യം വധിച്ചത്.  ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി.