മോദിയുടെ നേതൃത്വത്തില്‍ വിശ്വസിക്കുന്നതിനാലാണ് താൻ ബിജെപിയില്‍ ചേര്‍ന്നതെന്നും അവർ വ്യക്തമാക്കി.

ദില്ലി: അരവിന്ദ് കെജ്രിവാളിനെതിരെ സ്വാതി മാലിവാള്‍. സത്യസന്ധരായവര്‍ കെജ്രിവാളിനൊപ്പം നില്‍ക്കില്ലെന്നാണ് സ്വാതി മലിവാളിന്റെ പരാമർശം. തനിക്കെതിരെയുണ്ടായ മര്‍ദ്ദനം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. പരാജയം സ്ത്രീകളോടുള്ള അനാദരവ് മൂലമാണെന്നും സ്വാതി മലിവാൾ അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്രിവാളിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും സ്വാതി കൂട്ടിച്ചേർത്തു. മോദിയുടെ നേതൃത്വത്തില്‍ വിശ്വസിക്കുന്നതിനാലാണ് താൻ ബിജെപിയില്‍ ചേര്‍ന്നതെന്നും അവർ വ്യക്തമാക്കി.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD News