Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധം: ജഗ്ഗി വാസുദേവിന്‍റെ സിംഹ യോഗ നിർദ്ദേശിച്ച് വീഡിയോ പങ്കുവച്ച് കേന്ദ്ര നഗരകാര്യ സെക്രട്ടറി

ജ​ഗ്​ഗി വാസുദേവ് നിർദ്ദേശിച്ച സിംഹ ​യോ​ഗ ക്രിയ ഇന്നത്തെ കൊവിഡ് സാഹചര്യത്തെ നേരിടാൻ തക്ക ശക്തിയുള്ളതാണെന്നും അവ പിന്തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. 
 

housing ministry suggest jaggi vasudevs yoga against covid 19
Author
Delhi, First Published Apr 19, 2021, 4:59 PM IST

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനായി, സദ്​ഗുരു ജ​​ഗ്​ഗി വാസുദേവ് നിർദ്ദേശിച്ച സിംഹയോ​ഗ പരിശീലിക്കാൻ ജീവനക്കാരോട് നിർദ്ദേശിച്ച് കേന്ദ്ര ന​ഗര കാര്യസെക്രട്ടറി. ഔദ്യോ​ഗികമായി പുറത്തിറക്കിയിരിക്കുന്ന ഈ പ്രഖ്യാപനത്തിൽ, ജ​ഗ്​ഗി വാസുദേവ് നിർദ്ദേശിച്ച സിംഹ ​യോ​ഗ ക്രിയ ഇന്നത്തെ കൊവിഡ് സാഹചര്യത്തെ നേരിടാൻ തക്ക ശക്തിയുള്ളതാണെന്നും അവ പിന്തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

​ജഗ്ഗി വാസുദേവിന്റെ യോ​ഗയുടെ യൂട്യൂബ് വീഡിയോ ലിങ്കും പങ്കുവച്ചിട്ടുണ്ടെന്ന് ഭവന ന​ഗര കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇപ്പോഴത്തെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ പരിശീലിക്കാവുന്ന ഏറ്റവും മികച്ച യോ​ഗക്രിയയാണിത്. വ്യക്തിയുടെ ശ്വസന, പ്രതിരോധ പ്രക്രിയകളെ ശക്തിപ്പെടുത്തുകയും പ്രതിസന്ധികളെ നേരിടാൻ പാകപ്പെടുത്തുകയും ചെയ്യുന്നു എന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുറച്ച് മിനിറ്റുകൾ മാത്രമേ ആവശ്യമുള്ളൂ എന്നും ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് ഈ യോ​ഗ ക്രിയ ചെയ്യേണ്ട
തെന്നും കത്തിൽ നിർദ്ദേശമുണ്ട്. 

 
യോ​ഗയുടെ കൃത്യമായി പ്രയോജനം ലഭിക്കണമെങ്കിൽ  വീഡിയോയിലെ എല്ലാ നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം പാലിക്കേണ്ടതാണെന്നും സ്റ്റാഫുകൾക്ക് നിർദ്ദേശമുണ്ട്. കരാർ ജീവനക്കാരും ഡ്രൈവേഴ്സുമുൾപ്പെടെ എല്ലാ ജീവനക്കാരും വീഡിയോ കണ്ട്, യോ​ഗ ചെയ്ത് പ്രയോജനം നേടണമെന്നും അണ്ടർ സെക്രട്ടറി എൻ സിൻഹ ഒപ്പിട്ട ഔദ്യോ​ഗിക ഉത്തരവിൽ പറയുന്നു. 

 

Follow Us:
Download App:
  • android
  • ios